പൂരം നടത്തിപ്പിൽ തീരുമാനം നാളെ; ദേവസ്വം പ്രതിനിധികളുമായി യോഗം ചേരും

വി എൻ വാസവൻ
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് വ്യാഴാഴ്ച തീരുമാനമെടുക്കുമെന്ന് ദേവസ്വംമന്ത്രി വി എൻ വാസവൻ അറിയിച്ചു. തിരുനമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുമായി സർക്കാർ ആശയവിനിമയം നടത്തി. വ്യാഴം രാവിലെ 10.30ന് തൃശൂർ കലക്ടറേറ്റിലാണ് യോഗം. ബന്ധപ്പെട്ട ദേവസ്വം ഭാരവാഹികളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തെരഞ്ഞെടുപ്പ് കമീഷൻ അനുമതി നൽകാതിരുന്നതിനാലാണ് മന്ത്രിമാർ ഇടപെട്ട് അവലോകനയോഗം നേരത്തെ ചേരാതിരുന്നത്. ഇത്തരം അപകടം ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ പിന്നീട് ആലോചിക്കും. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും തെരച്ചിൽ ശക്തമാക്കുന്നതിനുമാണ് പ്രഥമ പരിഗണനയെന്നും മന്ത്രി അറിയിച്ചു.
മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് മന്ത്രിസഭായോഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ഓൺലൈൻ ആയാണ് മന്ത്രിസഭായോഗം ചേർന്നത്.
സ്ഫോടനം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണവും സർക്കാർ പ്രഖ്യാപിച്ചു. ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ ഏകാംഗ ജുഡീഷ്യല്‍ കമീഷനാണ് അന്വേഷണത്തിന്‍റെ ചുമതല.
സ്ഫോടനത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 10 ലക്ഷം രൂപയും ഉള്‍പ്പെടെ 14 ലക്ഷം രൂപ അടിയന്തിര ധനസഹായം അനുവദിക്കും. പരിക്കേറ്റവര്‍ക്ക് ദുരന്തപ്രതികരണ നിധി പ്രകാരം അനുവദനീയമായ തുകയും അതിനു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 2 ലക്ഷം രൂപ അടിയന്തിര ധനസഹായമായി അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.










0 comments