ad
Deshabhimani

തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ അന്തേവാസി മൂന്നുപേരെ കുത്തിപ്പരിക്കൽപ്പിച്ചു

Thrissur.jpg
വെബ് ഡെസ്ക്

Published on Feb 14, 2026, 11:30 AM | 1 min read

തൃശൂർ: തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ അന്തേവാസി നഗരമധ്യത്തിൽ അക്രമാസക്തനായി മൂന്നുപേരെ കുത്തിപ്പരിക്കൽപ്പിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ശനിയാഴ്ച പുലർച്ചെയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.


മാനസികാരോഗ്യ കേന്ദ്രത്തിന്റെ മതിൽ ചാടിക്കടന്ന് പുറത്തെത്തിയ അന്തേവാസി കയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് വഴിയാത്രക്കാരെയും സമീപത്തെ കടയിലുണ്ടായിരുന്നവരെയുമാണ് ആക്രമിച്ചത്. തടയാൻ ശ്രമിച്ചവർക്കും കുത്തേറ്റു.


പരിക്കേറ്റവരെ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായ വ്യക്തിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സംഭവത്തിന് പിന്നാലെ നാട്ടുകാരും പോലീസും ചേർന്ന് അതിസാഹസികമായാണ് ഇയാളെ കീഴ്പ്പെടുത്തിയത്.


മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്ചയാണ് അന്തേവാസി ചാടിപ്പോകാൻ കാരണമായതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. നേരത്തെയും ഈ കേന്ദ്രത്തിൽ നിന്ന് അന്തേവാസികൾ ചാടിപ്പോയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home