Deshabhimani

print edition തൃശൂർ മെഡിക്കൽ കോളേജിൽ ഡോക്ടറില്ല; ഗുരുതര ഹൃദ്‌രോഗവുമായെത്തിയ രോഗിയെ മടക്കി അയച്ചു

heart attack
വെബ് ഡെസ്ക്

Published on Nov 11, 2026, 01:58 AM | 1 min read

തൃശൂർ : ഗുരുതര ഹൃദ്‌രോഗവുമായി തൃശൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെത്തിച്ച രോഗിയെ ഡോക്ടർമാരില്ലെന്ന്‌ പറഞ്ഞ്‌ മടക്കി അയച്ചതായി പരാതി. തൃക്കൂർ മുട്ടിത്തടി സ്വദേശി കൊല്ലേരി പ്രതാപനെ (65)യാണ്‌ ഞായറാഴ്‌ച ആശുപത്രിയിൽനിന്ന്‌ മടക്കിയത്‌.

ഹൃദയവാൽവിൽ ബ്ലോക്ക്‌ കണ്ടതിനാൽ പ്രതാപന്‌ അടിയന്തര ശസ്‌ത്രക്രിയ ആവശ്യമായിരുന്നു. എന്നാൽ, അടുത്ത ദിവസം രാവിലെ 10ന്‌ എത്താനാണ്‌ അറിയിച്ചത്‌. ഉടൻ ചികിത്സ വേണമെങ്കിൽ സ്വകാര്യ ആശുപത്രിയിൽ പോകാനും ആവശ്യപ്പെട്ടു. തുടർന്ന്‌ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച്‌ അടിയന്തരശസ്‌ത്രക്രിയ നടത്തി. രോഗി നിലവിൽ ഐസിയുവിൽ നിരീക്ഷണത്തിലാണ്‌.


ഞായർ പകൽ 12നാണ്‌ നെഞ്ചുവേദനയുണ്ടായത്‌. ഉടൻ തൃശൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഹൃദയ വാൽവിൽ ബ്ലോക്കുണ്ടെന്നും ശസ്‌ത്രക്രിയ വേണമെന്നും കണ്ടെത്തി മെഡിക്കൽ കോളേജിലേക്ക്‌ റഫർ ചെയ്‌തു. മെഡിക്കൽ കോളേജിൽ എമർജൻസി വിഭാഗത്തിലെ റെഡ്‌ സോണിൽ പ്രവേശിപ്പിച്ചപ്പോഴാണ്‌ ഡോക്ടറില്ലെന്ന്‌ അറിയിച്ചത്‌. മറ്റൊരു ആശുപത്രിയിലേക്ക്‌ കൊണ്ട്‌ പോകാൻ ആംബുലൻസും വിട്ടുനൽകിയില്ല. സ്വകാര്യ ആശുപത്രിയിൽ ശസ്‌ത്രക്രിയ നടത്തി സ്‌റ്റെന്റ് ഇട്ടതിന്‌ 2.23 ലക്ഷം രൂപ ചെലവായി. ഇനിയുള്ള ചെറിയ ബ്ലോക്കുകൾകൂടി നീക്കാൻ വീണ്ടും ശസ്‌ത്രക്രിയ നടത്താൻ പണമില്ലാതെ വലയുകയാണ്‌ സാന്പത്തിക പിന്നാക്കാവസ്ഥയിലുള്ള കുടുംബം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home