തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് നൽകിയത് തൊട്ടാൽ പൊടിയുന്ന ഗുളികകൾ

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് ഗുണനിലവാരമില്ലാത്ത ഗുളികകൾ നൽകിയെന്ന പരാതിയുമായി അംഗപരിമിതനായ വയോധികൻ. ചേലക്കര കളപ്പാറ മങ്ങാട് സ്വദേശി ഫ്രാൻസിസിനാണ് തൊട്ടാൽ ആശുപത്രിയിൽ നിന്ന് തൊട്ടാൽ പൊടിയുന്ന ഗുളികകൾ നൽകിയത്.
കാലിലെ ഞരമ്പിനെ ബാധിക്കുന്ന രോഗത്തിന് സ്ഥിരമായി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിവരുന്നയാളാണ് ഫ്രാൻസിസ്. കഴിഞ്ഞ രണ്ടാം തീയതി ഡോക്ടറെ കണ്ട് മരുന്ന് വാങ്ങിയ ഇയാൾ, ആശുപത്രിയിൽ നിന്ന് നൽകിയ ഗുളികകളിൽ ചിലത് കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.
ഇതിനെത്തുടർന്നാണ് പരാതി നൽകിയത്. സാധാരണ കഴിക്കാറുള്ള ഗുളിക തന്നെയാണത്. ഇത്തവണ കിട്ടിയപ്പോൾ തീരെ ഗുണനിലവാരമില്ലാത്ത നിലയിലാണ് ഉണ്ടായിരുന്നതെന്നും ഫ്രാൻസിസ് പറഞ്ഞു.
സർക്കാർ ആശുപത്രികളിൽ പലയിടത്തും അടിസ്ഥാന ആവശ്യങ്ങൾക്കുള്ള മരുന്നുകൾ പോലും ലഭ്യമല്ല. എന്നാൽ നൽകുന്ന മരുന്നുകളെല്ലാം കാലാവധി കഴിഞ്ഞതോ ഗുണനിലവാരമില്ലാത്തതോ ആണെന്ന പരാതിയും ഉയരുന്നുണ്ട്.
കഴിഞ്ഞ ദിവസം സർക്കാർ ഹോമിയോ ആശുപത്രിയിൽ നിന്ന് നാല് വയസുകാരിക്ക് കാലാവധി കഴിഞ്ഞ ഗുളിക നൽകിയതിനെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ പരാതിയുമായി രംഗത്ത് വന്നിരുന്നു. മുഖത്ത് പുരട്ടേണ്ട മരുന്ന് പുരട്ടിയതിനെ തുടർന്ന് കുട്ടിയുടെ മുഖമാകെ പൊള്ളലേറ്റ നിലയിലാകുകയായിരുന്നു.









0 comments