ad
Deshabhimani

തൃശൂർ മെഡിക്കൽ കോളേജിൽ തീപിടിത്തം; ആളപായമില്ല

Thrissur.jpg
വെബ് ഡെസ്ക്

Published on Aug 04, 2026, 09:14 PM | 1 min read

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ നിർമാണത്തിലിരുന്ന അമ്മയും കുഞ്ഞും വാർഡിന്റെ കെട്ടിടത്തിൽ തീപിടിത്തം. കിഫ്‌ബി ഫണ്ട് ഉപയോഗിച്ചാണ് ഈ കെട്ടിടത്തിന്റെ നിർമാണം. ഏകദേശം 90 ശതമാനവും പണി പൂർത്തിയായ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.


മൂന്നാം നിലയിൽ നിന്ന് പുകയുയരുന്നത് കണ്ട രോഗികളും നാട്ടുകാരുമാണ് പൊലീസിനെയും തുടർന്ന് ഫയർ ഫോഴ്‌സിനെയും വിവരം അറിയിക്കുന്നത്. പ്രവർത്തനമാരംഭിക്കാത്ത ബ്ലോക്ക് ആയതിനാൽ വലിയ അപകടമാണ് ഒഴിവായതെന്ന് അധികൃതർ പറഞ്ഞു.


പുതുതായി ഘടിപ്പിച്ച എസിയിൽ നിന്നാണ് തീപിടിച്ചത് എന്നാണ് പ്രാഥമിക നിഗമനം. പൊലീസും ഫയർ ഫോഴ്‌സുമെത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home