ad
Deshabhimani

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകി

Thrissur Fireworks Blast.jpg
വെബ് ഡെസ്ക്

Published on Apr 21, 2026, 04:21 PM | 1 min read

തൃശൂർ: തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനത്തിൽ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കാവശ്യമായ ക്രമീകരണമൊരുക്കാൻ നിർദേശം നൽകി. കനിവ് 108 ആംബുലൻസുകൾ ഉൾപ്പെടെ മതിയായ ആംബുലൻസുകൾ സ്ഥലത്തെത്താനും നിർദേശം നൽകി. തൃശൂര്‍ ജനറല്‍ ആശുപത്രിയിലും ക്രമീകരണമൊരുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികള്‍ക്കും സജ്ജമായിരിക്കാന്‍ നിര്‍ദേശം നല്‍കി.


തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ തീപിടിത്തത്തിൽ 40 പേർക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ട്. വെടിക്കേട്ട് നിർമാണ കേന്ദ്രത്തിലാണ് അപകടമുണ്ടായത്. എത്ര തൊഴിലാളികൾ ജോലിയിലേർപ്പെട്ട് സ്ഥത്തുണ്ടായിരുന്നു എന്ന് വ്യക്തമല്ല. പൊലീസും ഫയർ ഫോഴ്സും ആംബുലൻസും ഉൾപ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്. തൃശൂർ പൂരത്തിന്റെ ഭാ​ഗമായുള്ള തിരുവമ്പാടി വെടിക്കെട്ടെ ലെെസൻസി മുണ്ടത്തിക്കോട് സതീശന്റെ വെടിക്കെട്ട് പുരയിലാണ് ദുരന്തം


വലിയ അപകടമാണ് ഉണ്ടായിട്ടുള്ളത് എന്നാണ് വിവരം. കിലോമീറ്റർ‌ ദൂരെ നിന്നുപോലും സ്ഫോടനത്തിന്റെ ശബ്ദം കേൾക്കാമായിരുന്നു എന്ന് ആളുകൾ പറയുന്നു. സ്ഫോടനത്തിന്റെ വ്യാപ്തി ഇതുവരെ വ്യക്തമായിട്ടില്ല. തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട്‌ 24ന്‌ നടക്കാനിരിക്കെയാണ് അപകടം.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home