print edition ഡിഎൻഎ പരിശോധന തുടങ്ങി; മുഴുവൻ ശരീരഭാഗങ്ങളും ശാസ്‌ത്രീയ പരിശോധനയ്‌ക്ക്

അജീഷ് കർക്കിടക്കത്ത്
Published on Apr 24, 2026, 12:56 AM | 1 min read
മുളങ്കുന്നത്തുകാവ്: മുണ്ടത്തിക്കോട് ദുരന്തത്തിൽ ചിന്നിച്ചിതറിയ നിലയിൽ ലഭിച്ച മുഴുവൻ ശരീരഭാഗങ്ങളുടെയും ഡിഎൻഎ പരിശോധന നടത്തും. കാണാതായവരെ കൂടാതെ വേറെയാരും അപകടത്തിൽപ്പെട്ടിട്ടില്ല എന്ന് ഉറപ്പിക്കാനാണ് മുഴുവൻ ശരീരഭാഗങ്ങളുടെയും ഡിഎൻഎ പരിശോധിക്കാൻ തീരുമാനിച്ചത്. ഇതിനായി തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോള ജിയിൽ നിന്നുള്ള മൊബൈൽ യൂണിറ്റ് വ്യാഴം പകൽ രണ്ടോടെ തൃശൂർ ഗവ. മെഡിക്കൽ കോളേജിലെത്തി. നിലവിൽ 28 ശരീരഭാഗങ്ങളുടെ സാന്പിളുകളാണ് ഡിഎൻഎ പരിശോധനയ്‌ക്കായി അയച്ചത്. കൂടാതെ നൂറിലേറെ ശരീരഭാഗങ്ങൾ മോർച്ചറിയിലുണ്ട്. ഇവയുടെ ഡിഎൻഎ സാന്പിൾ ശേഖരിക്കുന്ന നടപടികൾ ആരംഭിച്ചു.
ശരീരഭാഗങ്ങൾ പൂർണമായും കത്തിക്കരിഞ്ഞു പോയതിനാൽ പലതിൽ നിന്നും പരിശോധനാ ഫലം ലഭിക്കുന്ന തരത്തിലുള്ള ഡിഎൻഎ സാന്പിൾ ലഭിക്കില്ലെന്നാണ് അധികൃതരുടെ അനുമാനം. വ്യാഴാഴ്‌ച തെരച്ചിലിൽ കണ്ടെത്തിയ തല ആരുടെതാണെന്ന് അറിയാൻ ഡിഎൻഎ സാന്പിൾ ശേഖരിച്ചിട്ടുണ്ട്. മുഴുവൻ ശരീരഭാഗങ്ങളും പൊലീസ് സാന്നിധ്യത്തിൽ വെവ്വേറെ പരിശോധന നടത്തിയ ശേഷമാണ് ഡിഎൻഎ സാന്പിൾ ശേഖരിക്കുന്നത്. എസ്‌ഐ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാണ് നടപടികൾ. ഇതിനായി ഗവ. മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗവും പൊലീസും പ്രത്യേക സജ്ജീകരണം ഒരുക്കിയിട്ടുണ്ട്.










0 comments