print edition വെടിക്കെട്ട് അപകടം;നിരോധിത വസ്‌തുക്കളുടെ സാന്നിധ്യം

പ്രതീകാത്മക ചിത്രം

സ്വന്തം ലേഖകൻ
Published on Apr 24, 2026, 12:34 AM | 1 min read
തൃശൂർ:മുണ്ടത്തിക്കോട് വെടിക്കോപ്പ് നിർമാണശാലയിൽ പൊട്ടിത്തെറിയുടെ വ്യാപ്‌തി കൂട്ടിയത് നിരോധിത രാസവസ്‌തുക്കൾ ഉപയോഗിച്ചതിനാലെന്ന് സൂചന. വെടിക്കോപ്പ് നിർമാണത്തിന് പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘങ്ങളുടെ നിഗമനം. തെളിവുകൾ ലഭിച്ചിട്ടുണ്ട്.
അപകടം നടന്ന സ്ഥലത്ത് ഫൊറൻസിക് വിദഗ്‌ധർ നടത്തിയ പരിശോധനയിലാണ് സാന്നിധ്യം കണ്ടെത്തിയത്. കെമിക്കൽ പരിശോധനാ റിപ്പോർട്ട് കാത്തിരിക്കുകയാണ്. പൊട്ടാസ്യം ക്ലോറേറ്റ് ചേർക്കാൻ ബാഹ്യ ഇടപെടലുകളുണ്ടായോ എന്നും അന്വേഷിക്കും. പൂരം നടത്തിപ്പുകാരുടെ ഇടപെടലും അന്വേഷണത്തിന്റെ ഭാഗമാകും.
വെടിക്കോപ്പിന് സ്‌ഫോടകശേഷി കൂട്ടാനാണ് പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് പലപ്പോഴും ഇവ ഉപയോഗിക്കാറുള്ളത്. പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിക്കുന്പോൾ ഉരസലോ ചൂടോ ഉണ്ടായാൽ പൊട്ടിത്തെറിക്കാനുള്ള സാധ്യത അധികമാണ്. അതിനാൽ വെടിക്കോപ്പ് നിർമാണത്തിൽ ഇവ ഉപയോഗിക്കുന്നത് പെസോ (പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ) നിരോധിച്ചിട്ടുണ്ട്.










0 comments