തൃശൂരിൽ വനിതാ കൗൺസിലർക്കെതിരെ അക്രമം: നടപടിവേണമെന്ന് എൽഡിഎഫ്

തൃശൂർ: കോർപറേഷനിലെ വനിതാ കൗൺസിലർക്കെതിരെ കോർപറേഷൻ ജീവനക്കാരനായ മണികണ്ഠൻ മദ്യപിച്ച് വധ ഭീഷണി മുഴുക്കിയ സംഭവത്തിൽ എൽഡിഎഫ് പ്രതിഷേധിച്ചു. കോർപറേഷൻ ഓഫീസിന്റെ വരാന്തയിലുണ്ടായ സംഭവം അതീവ ഗൗരവകരമാണ്.
സംഭവത്തിനു മുന്പേ ഓഫീസിലെ നിരവധി വനിതാ ജീവനക്കാരോട് ഇയാൾ അപമാര്യാദയായി പെരുമാറിയെന്നും പരാതിയുണ്ട്. കൗൺസിലർക്കെതിരെ നടന്ന അക്രമത്തിൽ ഈസ്റ്റ് പൊലീസിന് പരാതി നൽകിയിട്ടുണ്ട്. കോർപറേഷൻ ജീവനക്കാരനെതിരെ വകുപ്പ് തല നടപടികളും ശക്തമായ നിയമ നടപടികളും ഉണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് ടി ആർ ഹിരൺ ആവശ്യപ്പെട്ടു.









0 comments