ടൂത്ത്‌പേസ്റ്റാണെന്ന് കരുതി എലിവിഷം കൊണ്ട് പല്ലുതേച്ചു; മൂന്നു വയസുകാരി മരിച്ചു

പാലക്കാട്: എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച മൂന്ന് വയസുകാരി ചികിത്സയിലിരിക്കെ മരിച്ചു. പാലക്കാട് അട്ടപ്പാടി ജല്ലിപ്പാറ ഒമ്മല സ്വദേശി ലിതിൻ, ജോമറിയ ദമ്പതികളുടെ മകൾ നേഹ റോസാണ് മരിച്ചത്. പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ടൂത്ത് പേസ്റ്റാണെന്ന് കരുതി കുഞ്ഞ് ഉപയോഗിക്കുകയായിരുന്നു. ഫെബ്രുവരി 21 നായിരുന്നു സംഭവം.
ശാരീരികാസ്വസ്ഥതകളെ തുടർന്ന് കോട്ടത്തറ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയെങ്കിലും ആരോഗ്യാവസ്ഥ മോശമാവുകയായിരുന്നു. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.









0 comments