കണ്ണൂരില്‍ മൂന്നുവയസുകാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി

തളിപ്പറമ്പ്: മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമൊപ്പം തോട്ടിൽ കുളിക്കാനിറങ്ങിയ മൂന്നുവയസുകാരൻ ഒഴുക്കിൽപ്പെട്ടു. പരിയാരം കോരൻപീടികയിലെ പി ടി പി ജാബിറിന്റെ മകൻ മുഹമ്മദ് നജ്മാനെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. ഞായർ വൈകിട്ട് അഞ്ചിന് പൂമംഗലം കൊടിലേരി പാലത്തിന് സമീപത്തെ തോട്ടിലാണ് കുളിക്കാനിറങ്ങിയത്.
കുറുമാത്തൂർ ചൊറുക്കളയിൽ ഉപ്പൂപ്പ കെ പി ഉമ്മറിന്റെ വീട്ടിൽ എത്തിയതായിരുന്നു കുടുംബം. ഇവിടെനിന്നാണ് രണ്ട് കിലോമീറ്ററോളം അകലെയുള്ള പൂമംഗലത്ത് കുളിക്കാനെത്തിയത്. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടി ഒഴുക്കിൽപ്പെട്ടപ്പോൾ രക്ഷിക്കാനായി ശ്രമിക്കുന്നതിനിടെ മുഹമ്മദ് നജ്മാൻ വെള്ളത്തിലേക്ക് ചാടുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയും രാത്രി ഏഴുവരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തനായില്ല. തിങ്കൾ രാവിലെ തിരച്ചിൽ തുടരും.









0 comments