ad
Deshabhimani

print edition ഇ‍ൗ മാസത്തെ ക്ഷേമപെൻഷൻ ഇന്നുമുതൽ

welfare pension
വെബ് ഡെസ്ക്

Published on Dec 15, 2025, 02:31 AM | 1 min read

തിരുവനന്തപുരം: ഇ‍ൗ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ തിങ്കളാഴ്‌ച മുതൽ വിതരണംചെയ്യും. 63 ലക്ഷത്തിലേറെ പേർക്ക്‌ രണ്ടായിരം രൂപ വീതം ലഭിക്കും. ഇതിനായി 1055 കോടി രൂപ തെരഞ്ഞെടുപ്പിനുമുമ്പുതന്നെ ധനവകുപ്പ്‌ അനുവദിച്ചിരുന്നു. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുകയെത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തിക്കും. 8.46 ലക്ഷം പേർക്കുള്ള കേന്ദ്ര വിഹിതവും സംസ്ഥാനം മുൻകൂർ അനുവദിച്ചിട്ടുണ്ട്. നവംബർ മുതലാണ്‌ രണ്ടായിരം രൂപയാക്കി വർധിപ്പിച്ചത്‌. നവംബറിലെ പെൻഷൻ 20മുതൽ വിതരണംചെയ്‌തിരുന്നു. വർധിപ്പിച്ച രണ്ടായിരവും കുടിശ്ശിക 1600 രൂപയുമുൾപെടെ 3,600 രൂപയാണ്‌ 63 ലക്ഷത്തിലേറെ പേർക്ക്‌ ലഭിച്ചത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home