തിരുവനന്തപുരം വെട്ടുകാട് വാഹനാപകടം; ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്ക്

Photo :Screengrab
തിരുവനന്തപുരം : വെട്ടുകാട് വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്കേറ്റു. രണ്ട് കുട്ടികളും മാതാപിതാക്കളും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ കൈക്കുഞ്ഞും ഉൾപ്പെടുന്നു.
വിമാനത്താവളത്തിൽനിന്ന് ശംഖുമുഖത്തേക്ക് പോകുന്ന റോഡിൽ വെട്ടുകാടിന് സമീപമായിരുന്നു അപകടം. വെട്ടുകാട് പള്ളിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണോ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണോ അപകടമുണ്ടായതെന്ന കാര്യത്തിൽ വ്യക്തതയില്ല.
അപകടത്തിൽ ഇവർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. കൈക്കുഞ്ഞിനെ പൊലീസ് വാഹനത്തിൽ ഉടൻ ആശുപത്രിയിലെത്തിച്ചു. മറ്റുള്ളവരെയും അപകടം നടന്ന് 15 മിനിറ്റിനുള്ളിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെട്ടുകാട് പെരുന്നാൾ നടക്കുന്നതിനാൽ പ്രദേശത്ത് പൊലീസും അഗ്നിരക്ഷാസേനയും സന്നിഹിതരായിരുന്നു. ഇവരുടെ സമയോചിതമായ ഇടപെടലും നാട്ടുകാരുടെ സഹായവും രക്ഷാപ്രവർത്തനം വേഗത്തിലാക്കി.









0 comments