Deshabhimani

30 രൂപയ്ക്ക് പെട്രോൾ നൽകാത്തതിന് വിരോധം: തിരുവനന്തപുരത്ത് പെട്രോൾ പമ്പ് ജീവനക്കാരന് വെട്ടേറ്റു

Crime Scene
വെബ് ഡെസ്ക്

Published on Sep 28, 2026, 08:26 PM | 1 min read

തിരുവനന്തപുരം: 30 രൂപയ്ക്ക് പെട്രോൾ നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് തിരുവനന്തപുരം കുറ്റിച്ചലിൽ പെട്രോൾ പമ്പ് ജീവനക്കാരന് മൂന്നംഗ സംഘത്തിന്റെ വെട്ടേറ്റു. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ബൈക്കിലെത്തിയ മൂന്ന് യുവാക്കളാണ് സംഭവം നടത്തിയത്. സംഭവത്തിൽ മൂന്ന് പ്രതികൾക്കുമായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


പമ്പ് ജീവനക്കാരനായ അനിൽ കുമാറിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇയാളെ നെടുമങ്ങാടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

30 രൂപയ്ക്ക് പെട്രോൾ ചോദിച്ച യുവാക്കളോട്, പമ്പിൽ പെട്രോൾ നൽകുന്ന കുറഞ്ഞ തുക 50 രൂപയാണെന്ന് അനിൽ കുമാർ വ്യക്തമാക്കി. ഇതേത്തുടർന്ന് വാക്കുതർക്കമുണ്ടാവുകയും യുവാക്കൾ മടങ്ങിപ്പോവുകയും ചെയ്തു. പിന്നീട് അനിൽ കുമാർ പമ്പിൽനിന്ന് പുറത്തേക്ക് ഇറങ്ങുന്ന സമയം നോക്കി സംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home