ad
Deshabhimani

print edition മഴയിൽ കുളിച്ച്‌ തിരുവനന്തപുരം! അരുവിക്കര അണക്കെട്ടിന്റെ ഷട്ടർ ഉയർത്തി, ഇന്ന്‌ മഞ്ഞ അലർട്ട്‌

RAIN TVM
വെബ് ഡെസ്ക്

Published on Jun 29, 2026, 01:15 AM | 1 min read

തിരുവനന്തപുരം: ഇടവപ്പാതി വീണ്ടും സജീവമായതോടെ ഞായറാഴ്‌ച നഗരത്തിലും മലയോരമേഖലകളിലും കനത്ത മഴ പെയ്തു. ശക്തമായ കാറ്റുമുണ്ടായി. പേപ്പാറ– 32.5 മില്ലിമീറ്റർ, പെന്മുടി –28.5 മില്ലിമീറ്റർ, പിരപ്പൻകോട്‌ –12.5 മില്ലിമീറ്റർ, തിരുവനന്തപുരം നഗരം – എട്ടു മില്ലിമീറ്റർ എന്നിങ്ങനെ ഉച്ചവരെ മഴ ലഭിച്ചു. ദിവസം മുഴുവൻ നീണ്ട മഴയിൽ നഗരത്തിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടായി.


ശക്തമായ നീരൊഴുക്കിനെ തുടർന്ന്‌ അരുവിക്കര അണക്കെട്ടിന്റെ രണ്ടു മുതൽ അഞ്ചു വരെയുള്ള ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം ഉയർത്തി. ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണം.


മിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണമെന്നും തുറസ്സായ സ്ഥലങ്ങളിൽ നിൽക്കരുതെന്നും നിർദേശമുണ്ട്‌. വ്യാഴാഴ്‌ച വരെ കടലിൽ മീൻ പിടിക്കാൻ പോകുന്നതിന്‌ വിലക്കുണ്ട്‌. ജൂൺ ഒന്നു മുതൽ 28 വരെ സാധാരണയായി ലഭിക്കേണ്ട 298.1 മില്ലിമീറ്റർ മഴയിൽ 297.2 മില്ലിമീറ്റർ ഇത്തവണ പെയ്തു.


പടരുന്നുണ്ട്‌, പകർച്ചവ്യാധി


നഗരത്തിലെ വെള്ളക്കെട്ട്‌ രൂക്ഷമായതിനാൽ പകർച്ചവ്യാധി പടരാതെ ശ്രദ്ധിക്കണം. കെട്ടിക്കിടക്കുന്ന മലിനജലത്തിൽ ഇറങ്ങരുത്‌. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണം. വീട്ടുപറമ്പിലും ടെറസിലും വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home