print edition കേൾക്കാം കോംഗോ ഗാനം

ഹൂസ്‌റ്റൺ: ലോകകപ്പിൽ അരനൂറ്റാണ്ടിനുശേഷമുള്ള വരവ് കെങ്കേമമാക്കി ആഫ്രിക്കൻ രാജ്യമായ കോംഗാേ. ഗ്രൂപ്പ് ‘കെ’യിൽ നാല് പോയിന്റോടെ മൂന്നാംസ്ഥാനക്കാരായി നോക്കൗട്ടിലേക്ക് മുന്നേറി. നിർണായകമായ അവസാന മത്സരത്തിൽ ഉസ്‌ബെകിസ്ഥാനെ 3–1ന് കീഴടക്കി. അരയൊവാനെ വിസ്സയുടെ ഇരട്ട ഗോൾ വിജയത്തിൽ നിർണായകമായി. ഫിസ്‌റ്റൺ മെയ്‌ലെയുടേതാണ് മൂന്നാം ഗോൾ.
ഉസ്‌ബെകിന്റെ ആശ്വാസഗോൾ എൽഡർ ഷൊമുറുദോവ് നേടി. പത്താം മിനിറ്റിൽ ലീഡ് നേടി ഉസ്‌ബെക് ഞെട്ടിച്ചു. 68–ാം മിനിറ്റിൽ വിസ്സയാണ് ഒപ്പമെത്തിച്ചത്. പത്ത് മിനിറ്റിൽ മെയ്‌ലെ ലീഡുയർത്തി നോക്കൗട്ട് പ്രതീക്ഷ പൊലിപ്പിച്ചു. പരിക്ക്‌സമയത്ത് പെനൽറ്റിയിലൂടെ വിസ്സ ഉറപ്പിച്ചു. പോർച്ചുഗലിനെ 1–1ന് തളച്ചപ്പോൾ കൊളംബിയയോട് ഒരു ഗോളിന് തോറ്റു. 1974ൽ ആദ്യ ലോകകപ്പിന് ഇറങ്ങുമ്പോൾ രാജ്യത്തിന്റെ പേര് സെയ്‌റ എന്നായിരുന്നു. ഒരു കളി ജയിക്കുകയോ ഗോളടിക്കുകയോ ചെയ്‌തില്ല. 14 എണ്ണം വഴങ്ങി. സ്‌കോട്‌ലൻഡിനെതിരെ 2–0. യുഗോസ്ലാവിയയ്‌ക്കെതിരെ 9–0. ബ്രസീലിനെതിരെ 3–0.











0 comments