Deshabhimani

കോവളം സ്പാ പീഡനക്കേസ്: ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനുരൂപിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടേക്കും

anuroop kovalam spa rape case
വെബ് ഡെസ്ക്

Published on Oct 22, 2026, 03:00 PM | 1 min read

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ അറസ്റ്റിലായ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനുരൂപിനെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ തിരുവനന്തപുരം കോർപറേഷൻ. 16കാരിയെ ലൈം​ഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തിൽ അറസ്റ്റിലായതിന് പിന്നാലെ അനുരൂപിനെ സസ്പെൻഡ് ചെയ്തിരുന്നു. ആന്ധ്രാ സ്വദേശിനിയെ പീഡിപ്പിച്ച ഡ്രീംസ്‌ സ്‌പായുടെ ഉടമ അനുരൂപാണെന്ന്‌ കണ്ടെത്തിയതിനെത്തുടർന്നായിരുന്നു ഇയാളുടെ അറസ്‌റ്റ്‌. ദിവസവും അനുരൂപിന്റെ അക്ക‍ൗണ്ടിലേക്ക്‌ സ്‌പായിൽനിന്ന്‌ 25,000 രൂപവരെ നൽകുന്നതിന്റെ ബാങ്കിടപാടുകളുടെ തെളിവ് പൊലീസിന് ലഭിച്ചിരുന്നു.


കോർപറേഷൻ ഉള്ളൂർ സോണൽ ഓഫീസിൽ ആക്കുളം വാർഡിന്റെ ചുമതലയുള്ള ഹെൽത്ത്‌ ഇൻസ്‌പെക്ടറാണ്‌ അനുരൂപ്‌. ബിജെപിയുടെ പോഷകസംഘടനയായ എൻജിഒ സംഘിന്റെ പ്രവർത്തകനാണ്‌. ഇയാളെ സംരക്ഷിക്കാൻ ബിജെപി നേതൃത്വം ഇടപെടുന്നുണ്ട്‌. മേയർ ഇയാളെ സർവീസിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌തത്‌ മുഖം രക്ഷിക്കാനുള്ള നടപടിമാത്രമാണ്‌. പുറത്താക്കാനുള്ള ആർജവം കാണിക്കണമെന്ന്‌ എൽഡിഎഫ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇതിന് പിന്നാലെയാണ് ഇയാളെ പുറത്താക്കാനുള്ള ആലോചന കോർപറേഷൻ തുടങ്ങിയത്.


ഡ്രീംസ്‌ സ്പായുടെ നടത്തിപ്പുകാരനായ നിഷാന്ത്‌ നേരത്തേ പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഉടമ ഹെൽത്ത്‌ ഇൻസ്‌പെക്ടറാണെന്ന വിവരം ലഭിച്ചത്‌. പീഡനത്തിന് ഇരയായ പെൺകുട്ടി അനുരൂപിനെ തിരിച്ചറിഞ്ഞിട്ടുണ്ട്‌. പെണ്‍കുട്ടിയെ ബുധനാഴ്‌ച സ്പായിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി.


അതേസമയം, കോവളത്തെ സ്‌പാകളിലെത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഇടപാടുകാരുടെ ലിസ്‌റ്റ്‌ എടുത്ത്‌ നിയമനടപടികളിലേക്ക്‌ കടക്കാനുള്ള നീക്കം നടത്തുകയാണ് പൊലീസ്‌. പോക്‌സോ കേസായതിനാൽ പെൺകുട്ടിയെ ഉപദ്രവിച്ച എല്ലാ ഇടപാടുകാരും കുടുങ്ങും. കേരളത്തിനുപുറത്തേക്കും അന്വേഷണം നടത്തുന്നുണ്ട്‌. പെൺകുട്ടിയുടെ മാതൃസഹോദരി നാഗലക്ഷ്‌മി, സുഹൃത്ത്‌ ഗോപി എന്നിവർക്ക്‌ അന്തർസംസ്ഥാന സെക്‌സ്‌ റാക്കറ്റുമായി ബന്ധമുണ്ട്‌ എന്ന്‌ പൊലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home