ad
Deshabhimani

അപേക്ഷിച്ചവർക്കെല്ലാം അവധി നൽകുമെന്ന് വി വി രാജേഷ്; സുഗതനെ സംരക്ഷിക്കാൻ ബിജെപി

sugathan.JPG
വെബ് ഡെസ്ക്

Published on Jul 31, 2026, 11:14 AM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലറും കാപ്പ കേസ് പ്രതിയുമായ സുഗതൻ സംരക്ഷിക്കാൻ ബിജെപിയും മേയറും. ഇന്ന് (31/07/2026) നടക്കാനിരിക്കുന്ന നിർണായക കൗൺസിൽ യോഗത്തിലേക്ക് വിയൂർ ജയിലിൽ കരുതൽ തടങ്കലിൽ കഴിയുന്ന സുഗതൻ അവധിക്ക് അപേക്ഷിച്ചിട്ടുണ്ട്.


അനുമതിയില്ലാതെ മൂന്ന് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാതിരിക്കുമ്പോഴാണ് ഒരു കൗൺസിലർ അയോഗ്യനാകുന്നത്. കഴിഞ്ഞ നാലോളം കൗൺസിൽ കാലയളവിൽ സുഗതൻ ഒളിവിലായിരുന്നു. പൊലീസ് അറസ്റ്റിനെ തുടർന്ന് കഴിഞ്ഞ കൗൺസിലിലും പങ്കെടുത്തിട്ടില്ല. നിയമപരമായി ഇന്ന് കൂടുന്ന കൗൺസിൽ സുഗതൻ അയോഗ്യനാക്കേണ്ടതാണ്.


എന്നാൽ ബിജെപി നേതൃത്വവും ഭരണസമിതിയും സുഗതൻ സംരക്ഷിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. ഭരണഘടനാവിരുദ്ധമായി സത്യപ്രതിജ്ഞ ചെയ്തതിനാൽ ഇയാളുടെ സത്യപ്രതിജ്ഞ റദ്ദാക്കിയിരുന്നു. തുടർന്ന് കോടതി നിർദേശപ്രകാരം ജയിലിൽ വച്ചാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്.


ജയിൽ സൂപ്രണ്ട് സത്യവാചകം ചൊല്ലിക്കൊടുക്കും എന്ന അധികാരം നിലനിൽക്കെ തന്നെ തിരുവനന്തപുരത്ത് നിന്ന് മേയറും സംഘവും വിയൂർ എത്തി സത്യപ്രതിജ്ഞ ആഘോഷമാക്കിയതിനെതിരെയും വലിയ വിമർശനം ഉയർന്നിരുന്നു. സുഗതൻ അവധിക്ക് അപേക്ഷിച്ചിട്ടുണ്ടെന്നും ഇന്നേവരെ നഗരസഭയുടെ ചരിത്രത്തിൽ ആർക്കും അവധി നൽകാതിരുന്നിട്ടില്ലെന്നുമാണ് മേയർ വി വി രാജേഷിന്റെ വാദം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home