ad
Deshabhimani

കരമനയിൽ ബൈക്ക് അപകടം; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

KARAMANA ACCIDENT
വെബ് ഡെസ്ക്

Published on Feb 28, 2026, 07:08 AM | 1 min read

തിരുവനന്തപുരം: കരമനയിൽ ഇന്ന് പുലർച്ചെയുണ്ടായ ബൈക്ക് അപകടത്തിൽ മൂന്ന് പേർ മരിച്ചു. നെയ്യാറ്റിൻകര സ്വദേശികളായ പ്രണവ്, സജിൻ എന്നിവരും അതിഥിത്തൊഴിലാളിയായ റിതിക് എന്നിവരാണ് മരിച്ചത്. പുലർച്ചെ 1.30-ഓടെ കരമന ജംഗ്ഷന് സമീപമായിരുന്നു അപകടം.


ഹോട്ടൽ ജീവനക്കാരായ ഇവർ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അമിതവേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് ഫൂട്ട്പാത്തിലെ കൈവരിയിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂവരും റോഡിലേക്ക് തെറിച്ചുവീണു. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


അപകടസമയത്ത് മൂന്ന് പേരും ഒരേ ബൈക്കിലായിരുന്നു യാത്ര ചെയ്തിരുന്നത്. നിയന്ത്രണം വിട്ട ബൈക്ക് സമീപത്ത് പാർക്ക് ചെയ്തിരുന്ന മറ്റ് രണ്ട് ബൈക്കുകളിലും തട്ടിയതായി ദൃക്‌സാക്ഷികൾ പറയുന്നു. മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home