തിരുവനന്തപുരത്ത് ഓട്ടോയും കാറും കൂട്ടിയിടിച്ചു; 5 പേർക്ക് പരിക്ക്

Photo: Screengrab
തിരുവനന്തപുരം : വട്ടവിളയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുഞ്ഞടക്കം അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. എതിർദിശയിൽനിന്ന് വന്ന ഓട്ടോറിക്ഷയിലേക്ക് അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. ഓട്ടോയ്ക്കുള്ളിൽ കുടുങ്ങിയവരെ നാട്ടുകാർ ചേർന്ന് പുറത്തെടുത്തു. കൈക്കുഞ്ഞടക്കം അഞ്ചുപേരാണ് ഓട്ടോയിലുണ്ടായിരുന്നത്.
പരിക്കേറ്റവരെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം. കാറിന്റെ അമിതവേഗമാണ് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം.









0 comments