ad
Deshabhimani

തിരുവല്ല സ്പായിലെ ക്രൂരത മറ്റൊരു സ്പായുടെ ക്വട്ടേഷൻ; നിർണ്ണായക വെളിപ്പെടുത്തലുമായി ഉടമ

thiruvalla spa attack
വെബ് ഡെസ്ക്

Published on Feb 07, 2026, 08:53 AM | 1 min read

തിരുവല്ല: സ്പാ ജീവനക്കാരിയെ കഴുത്തിൽ കത്തിവെച്ച് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. നടന്നത് ഗുണ്ടാ പിരിവ് അല്ലെന്നും മറ്റൊരു സ്പായുടെ ക്വട്ടേഷനാണെന്നും ഉടമ വെളിപ്പെടുത്തി.


അക്രമികൾ തങ്ങളുടെ സ്പായിൽ എത്തിയ ശേഷം ഇതൊരു ക്വട്ടേഷനാണെന്ന് തുറന്നുപറഞ്ഞതായി ഉടമ വ്യക്തമാക്കി. ഗുണ്ടാ പിരിവ് ചോദിച്ച് സ്പായിലെത്തിയ ആറംഗ സംഘം 50,000 രൂപ ആവശ്യപ്പെടുകയും ഇത് നൽകാൻ വിസമ്മതിച്ചതോടെ ജീവനക്കാരിയെ ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു.


ഒന്നാം പ്രതി സുബിൻ അലക്‌സാണ്ടർ (മരണ സുബിൻ) കഴുത്തിൽ കത്തി വെച്ച് യുവതിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ സമയം സ്പായിലുണ്ടായിരുന്ന മറ്റൊരു യുവതിയെയും ഭീഷണിപ്പെടുത്തി പണം കവർന്നു.


സംഭവവുമായി ബന്ധപ്പെട്ട് 'മരണ സുബിൻ', ബെർലിൻ ദാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുബിനെ പിടികൂടാൻ വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സുബിൻ വളർത്തുന്ന നായകളെ വിട്ടു കടിപ്പിക്കുകയും ചെയ്തിരുന്നു.


സ്പായിൽ നിന്ന് പൊലീസ് മാസപ്പടി വാങ്ങിയിരുന്നതായി ആരോപണം ഉയർന്ന സാഹചര്യത്തിലാണ് പൊലീസ് പണം വാങ്ങിയിട്ടില്ലെന്നും ആക്രമണം ക്വട്ടേഷൻ ആണെന്നും വെളിപ്പെടുത്തി ഉടമ രംഗത്തെത്തിയത്. ഒളിവിലുള്ള മറ്റ് നാല് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home