വെള്ളം ചോദിച്ച് വീട്ടിൽ എത്തി വയോധികയുടെ മാല കവർന്നു

പ്രതീകാത്മകചിത്രം
ശാസ്താംകോട്ട : കൊല്ലം ശാസ്താംകോട്ട പള്ളിശേരിക്കലിൽ വീട്ടിൽ വെള്ളം ചോദിച്ചെത്തിയ യുവാവ് വയോധികയുടെ മാല കവർന്നു. തെക്കേതേവനത്തെ വീട്ടിൽ സരസ്വതി (80)യുടെ ഒന്നരപ്പവന്റെ മാലയാണ് മോഷണംപോയത്. ബുധനാഴ്ച പകൽ 12.30നായിരുന്നു സംഭവം.
വീടിനോട് ചേർന്ന് കട നടത്തുന്ന സരസ്വതിയുടെ വീട്ടിലേക്ക് റെയിൻകോട്ട് ധരിച്ച യുവാവ് വെള്ളം ചോദിച്ചെത്തുകയായിരുന്നു. വെള്ളമെടുക്കാൻ അകത്തേക്ക് തിരിയുന്നതിനിടെ കഴുത്തിൽ ഉണ്ടായിരുന്ന മാല പൊട്ടിച്ച് ഓടിയ ഇയാൾ പുറത്തു കാത്തുനിന്ന കൂട്ടാളിയുടെ ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. പൊട്ടിക്കുന്നതിനിടെ സരസ്വതി മാലയിൽ പിടിച്ചെങ്കിലും താലി മാത്രമാണ് കൈയിൽ കിട്ടിയത്. ശാസ്താംകോട്ട പൊലീസ് അന്വേഷണം ആരംഭിച്ചു









0 comments