മുത്തങ്ങയിൽ ആദിവാസികൾക്ക് നേരെയുണ്ടായ നരനായാട്ടിൽ മാപ്പില്ല: സി കെ ജാനു

തിരുവനന്തപുരം: 2003ൽ മുത്തങ്ങയിൽ പൊലീസ് നടത്തിയ കൊടിയ പീഡനത്തിന് ഒരിക്കലും മാപ്പില്ലെന്ന് സി കെ ജാനു. രാഷ്ട്രീയമായ ഒരു പരിഹാരമാണ് ആവശ്യം. മുത്തങ്ങയിലെ നരനായാട്ട് ആര് മാപ്പു പറഞ്ഞാലും തീരുന്ന പ്രശ്നമല്ല. നൂറ്റാണ്ടുകൾ കഴിഞ്ഞാലും ആ ക്രൂരതയ്ക്ക് മാപ്പ് അർഹിക്കുന്നില്ല. ചെറിയ കുട്ടികളെയും സ്ത്രീകളെയുമടക്കം അതി ക്രൂരമായാണ് പൊലീസ് മർദിച്ചത്. മണിക്കൂറുകളോളം തന്നെ അടക്കമുള്ള ആളുകളെ അതി ക്രൂരമായി ആക്രമിച്ചു. കാടിന്റെ മക്കൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് വെടിവെച്ചത്. അന്ന് മുത്തങ്ങയിലുമണ്ടായിരുന്ന ഒരു പൊലീസുകാരനിൽ പൊലും മനുഷ്യനെ കണ്ടില്ല. എല്ലാവരും വേട്ടപ്പട്ടികളെപോലെ ആക്രണം അഴിച്ചുവിടുകയായിരുന്നുവെന്നും സി കെ ജാനു പറഞ്ഞു.

2003 ഫെബ്രുവരി 19നാണ് ആദിവാസി ഭൂസമരത്തിന് നേരെ പൊലീസ് വെടിവെയ്‌പ്പ് നടന്നത്. ജോഗി എന്ന ആദിവാസിയും ഒരു പൊലീസുകാരനും ആക്രമണത്തിൽ കൊല്ലപ്പെട്ടു. അന്ന് എ കെ ആന്റണിയായിരുന്നു മുഖ്യമന്ത്രി. വെടിവെയ്പ്പിലും തുടർന്ന് നടന്ന പൊലീസ് ഭീകരതയിലും നിരവധി ആദിവാസികൾക്ക് പരിക്കേറ്റു. ഭൂ സമരത്തിന്റെ ഭാഗമായി മുത്തങ്ങകാടുകളിലെത്തിയ ആദിവാസികൾക്ക് പൊലീസ് നിറയൊഴിച്ചു. മണ്ണിന് വേണ്ടി സമരം ചെയ്‌ത ആദിവാസികൾക്ക് വെടിയുണ്ട നൽകിയ യുഡിഎഫ് സർക്കാരുകൾ പക്ഷേ അവരെ അവരെ അവഗണിച്ചു. ബുധനാഴ്ച നടന്ന പത്ര സമ്മേളനത്തിൽ മുത്തങ്ങയിലും ശിവഗിരിയിലുമടക്കമുണ്ടായ പൊലീസ് വേട്ടയിൽ പഴി തനിക്ക് മാത്രമായെന്നും ആ സംഭവങ്ങളിൽ ഖേദമുണ്ടെന്നും എ കെ ആന്റണി വെളിപ്പെടുത്തി.











0 comments