Deshabhimani

print edition ഉത്തരമുണ്ട്‌, കൃത്യതയും

aksharamuttam 2.
വെബ് ഡെസ്ക്

Published on Oct 26, 2026, 01:30 AM | 1 min read

തിരുവനന്തപുരം : ഡൽഹിയിലെ ജന്തർമന്തറിലേക്ക്‌ രാജ്യം ഉറ്റുനോക്കവേ യുനെസ്‌കോ പൈതൃക പട്ടികയിൽ ഉൾപ്പെട്ട ജന്തർമന്തർ ഏതാണെന്നായിരുന്നു ഹൈസ്‌കൂൾ വിഭാഗത്തിലെ ചോദ്യം. ജയ്‌പുരിലെ ജന്തർമന്തർ എന്ന ശരിയുത്തരവുമായി മത്സരാർഥികൾ ചാടിയെണീറ്റു. ഫിഫ ലോകകപ്പ്‌ സമ്മാനിക്കപ്പെട്ട കായികതാരമല്ലാത്ത വ്യക്തിത്വം ഏതെന്ന ചോദ്യത്തിന്‌ യുപി കുട്ടികൾക്ക്‌ സംശയമുണ്ടായില്ല.


ഉത്തരമെത്തി നെൽസൺ മണ്ടേല. കായിക മേഖലയുമായി ബന്ധപ്പെട്ട പല ചോദ്യങ്ങൾക്കും ഞൊടിയിടയിൽ ഉത്തരമെഴുതിയതിനെക്കുറിച്ച്‌ ചോദിച്ചപ്പോൾ ‘ഇതൊക്കെ എങ്ങനെ മറക്കും’ എന്നായിരുന്നു കൂട്ടമറുപടി. എം ജോൺബായ്, പി എസ്‌ മനോജ്, എസ് കോമളം, എസ് സജയകുമാർ എന്നിവരായിരുന്നു ക്വിസ്‌ മാസ്റ്റർമാർ. എസ് ആർ സുനിൽകുമാർ, ഡി ആർ ഹാന്റ, ഇ ഇസ്മായിൽ, എസ് സുരേഷ് കുമാർ എന്നിവർ വിജയികളെ പ്രഖ്യാപിച്ചു.


നിർമിതബുദ്ധിയുടെ ട്രെൻഡുകൾക്കൊപ്പം വളരുന്ന തലമുറയ്ക്ക്‌ വ്യക്തമായ അഭിപ്രായമുണ്ട്‌. ‘എഐ പുതുതലമുറയ്ക്ക് ഗുണമോ ദോഷമോ’ എന്ന വിഷയത്തിൽ നടന്ന പ്രസംഗമത്സരത്തിൽ നവ സാങ്കേതികതയുടെ നേട്ടവും കോട്ടവും ആശങ്കയും കുട്ടികൾ പങ്കുവച്ചു. പ്രഭാഷകരായ ഡോ. ഡി അനിൽകുമാർ, വിനോദ് വെള്ളായണി, എ എം റിയാസ് എന്നിവരായിരുന്നു ജഡ്‌ജസ്. എ എസ് ബെൻ റെജി, ഡോ. എൽ അക്ബർ ഷാ എന്നിവർ വിജയികളെ പ്രഖ്യാപിച്ചു. ശാസ്‌ത്ര പാർലമെന്റിലും നിർമിതബുദ്ധി ചർച്ചയായി. ‘വാട്‌സാപ് യൂണിവേഴ്‌സിറ്റി’ തെറ്റിദ്ധാരണ പരത്താനും മിത്തുകളെ കപടശാസ്‌ത്രമായി അവതരിപ്പിക്കാനും മത്സരിക്കുന്പോൾ ശാസ്‌ത്രബോധം കുട്ടികളിൽ എന്നതായിരുന്നു മറ്റൊരു സെഷൻ ചർച്ച ചെയ്‌തത്‌. കെഎസ്‌ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സിജോവ് സത്യൻ, ജില്ലാ പ്രസിഡന്റ് ആർ ഷിബു എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home