ad
Deshabhimani

തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് അന്ത്യാഞ്ജലി

Thennala Balakrishna Pillai funeral

തെന്നല ബാലകൃഷ്ണപിള്ളയ്ക്ക്‌ മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യാഞ്ജലിയർപ്പിക്കുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി പ്രസി‍ഡന്റ് സണ്ണി ജോസഫ് തുടങ്ങിയവർ സമീപം

വെബ് ഡെസ്ക്

Published on Jun 09, 2025, 12:19 AM | 1 min read


തിരുവനന്തപുരം

അന്തരിച്ച മുൻ കെപിസിസി പ്രസിഡന്റ്‌ തെന്നല ബാലകൃഷ്‌ണപിള്ളയ്ക്ക്‌ അന്ത്യാഞ്ജലി. ശനിയാഴ്‌ച നെട്ടയത്തെ വീട്ടിലും കെപിസിസി ആസ്ഥാനത്തും കിഴക്കേക്കോട്ട അയ്യപ്പ സേവസംഘത്തിലും പൊതുദർശനത്തിനുവച്ചശേഷം പകൽ ഒന്നരയോടെ തൈക്കാട്‌ ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.


ഗവർണർ വിശ്വനാഥ്‌ ആർലേക്കർ, ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി ശിവൻകുട്ടി, പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ, എ കെ ആന്റണി, കെപിസിസി പ്രസിഡന്റ്‌ സണ്ണി ജോസഫ്‌, വി എം സുധീരൻ, കെ സുധാകരൻ എംപി, രമേശ്‌ ചെന്നിത്തല, എം എം ഹസ്സൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ മുരളീധരൻ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാർ, എ എ റഹിം എംപി തുടങ്ങി നിരവധി പേർ അന്ത്യാഞ്ജലിയർപ്പിച്ചു.


വെള്ളി രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. 3 തവണ രാജ്യസഭാ അംഗം, 2 തവണ നിയമസഭാംഗം, 2 തവണ കെപിസിസി പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ച തെന്നല സർവാദരണീയനും സൗമ്യനുമായ കോൺഗ്രസ്‌ നേതാവായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home