ബസുകളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ച് മോഷണം; തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ

കാർത്തികപ്പള്ളി: അന്തർ സംസ്‌ഥാന മോഷണ സംഘത്തിലെ പ്രതി അറസ്‌റ്റിൽ. വിവിധ മോഷണക്കേസുകളിൽ പ്രതിയായ തമിഴ്നാട് തിരുനെൽവേലി സ്വദേശിനി വാസുകിയാണ് കരീലക്കുളങ്ങര പൊലീസിന്റെ പിടിയിലായത്. ദുർഗ, കാമാക്ഷി, സരസ്വതി എന്നീ പേരുകൾ ഉപയോഗിക്കുന്ന ഇവർ മെയ് 29ന് ഡാണാപ്പടിയിൽനിന്ന് കരീലക്കുളങ്ങര എല്‍മെക്‌സ് ആശുപത്രിയിലേക്ക് കെഎസ്ആർടിസി ബസിൽ യാത്ചെയ്തിരുന്ന വ്യക്തിയുടെ ഷോള്‍ഡർ ബാഗിൽനിന്ന് 8500 രൂപ മോഷ്‌ടിച്ച കേസിലാണ് അറസ്റ്റിലായത്.
ബസുകളും ആരാധനാലയങ്ങളും ഉത്സവങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് വാസുകി. വിവിധ ജില്ലകളിലായി 25 ഓളം മോഷണ കേസുകളിൽ പ്രതിയാണ്. കരീലക്കുളങ്ങര എസ്‌എച്ച്‌ഒ പി ജെ നോബിളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ-്തത്. ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ചെയ്തു.










0 comments