ad
Deshabhimani

ഈങ്ങാപ്പുഴയിൽ അടച്ചിട്ട വീട്ടിൽ മോഷണം: 4 പവൻ സ്വർണവും ഡയമണ്ടിന്റെ വളയും അടക്കം കവർന്നു

THEFT

പ്രതീകാത്മകചിത്രം| എഐയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

വെബ് ഡെസ്ക്

Published on Apr 15, 2026, 06:07 PM | 1 min read

താമരശ്ശേരി: കോഴിക്കോട് ഈങ്ങാപ്പുഴയിൽ അടച്ചിട്ട വീട്ടിൽ മോഷണം. ഈങ്ങാപ്പുഴ അങ്ങാടിക്ക് സമീപം തലച്ചിറയിൽ ജോസ് മാത്യുവിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. പൂട്ടിയിട്ട വീട് പൊളിച്ച് നാലര പവൻ സ്വർണാഭാരണവും രണ്ട് ലക്ഷം രൂപ വിലവരുന്ന ഡയമണ്ട് വളയും 65000 രൂപയും, വിലപിടുപ്പുള്ള മൂന്നു വാച്ചുകളും നഷ്ടപ്പെട്ടതായി.


സ്വകാര്യ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായ ജോസ് മാത്യു നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിനുള്ളിലെ അലമാരകൾ എല്ലാം തുറന്ന് സാധനങ്ങൾ എല്ലാം വലിച്ചു വാരിയിട്ട നിലയിലാണ്. വീടിന്റെ പിൻവശം തകർത്താണ് മോഷ്ടാക്കൾ വീടിനകത്ത് കടന്നതെന്നും പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ജോസ് മാത്യു പറഞ്ഞു.


സിസിടിവിയുടെ ഹാർഡ് സിസ്ക് ഉൾപ്പെടെ മോഷ്ടാക്കൾ കൊണ്ടു പോയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home