print edition കവടിയാർ കൊട്ടാരത്തിലെ മോഷണം; കമീഷണറുടെ നേതൃത്വത്തിൽ പരിശോധന

തിരുവനന്തപുരം : രണ്ടുകോടി രൂപയുടെ ആഭരണങ്ങൾ മോഷണംപോയ കവടിയാർ കൊട്ടാരത്തിൽ സിറ്റി പൊലീസ് കമീഷണർ കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. മോഷണം നടന്ന മുറിയിലേക്ക് ഏതൊക്കെ മുറികളിൽനിന്ന് കടക്കാനാകുമെന്നും പരിശോധിച്ചു. മുറിയിൽ പ്രവേശിക്കാൻ അനുവാദമുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. പരാതി നൽകിയ ഗൗരി ലക്ഷ്മി ഭായിയുടെ മൊഴിയെടുത്തു.
അലമാരയുടെ താക്കോൽ സൂക്ഷിക്കുന്ന സ്ഥലം അറിയുന്നവരാണ് മോഷണത്തിനുപിന്നിലെന്നും പലതവണയായി ആഭരണങ്ങൾ കടത്തിയെന്നുമാണ് പൊലീസ് നിഗമനം. ആഭരണങ്ങൾ വിൽക്കുന്ന അന്താരാഷ്ട്ര സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്. കൊട്ടാരം ജീവനക്കാരുടെ മൊഴിയെടുപ്പ് പേരൂർക്കട സ്റ്റേഷനിൽ തുടരുന്നു. കൊട്ടാരത്തിലെത്തിയ വിദേശികളടക്കമുള്ളവരുടെയും യൂട്യൂബർമാരുടെയും പട്ടിക തയ്യാറാക്കി. വിശദമായ ശാസ്ത്രീയ അന്വേഷണം നടത്തുകയാണെന്ന് കമീഷണർ പറഞ്ഞു.
ഗൗരി ലക്ഷ്മി ഭായിയുടെ കിടപ്പുമുറിയിലെ അലമാരയിൽനിന്നാണ് ആഭരണങ്ങൾ 2025 ഒക്‌ടോബറിനും നവംബറിനും ഇടയിൽ മോഷ്ടിക്കപ്പെട്ടത്. നവംബറിൽ ബംഗളൂരുവിലേക്ക് പോകാൻ അലമാര പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ നഷ്ടമായെന്ന് മനസ്സിലായത്.










0 comments