ad
Deshabhimani

ബാലരാമപുരം ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണം

balaramapuram
വെബ് ഡെസ്ക്

Published on Aug 12, 2026, 05:37 PM | 1 min read

തിരുവനന്തപുരം : ബാലരാമപുരം ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണം. ബിവറേജസിന്റെ വാതിലുകൾ കുത്തിതുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. ചെവ്വാഴ്ച രാത്രിയാണ് മോഷണം നടന്നത്.


അതേസമയം, ഔട്ട്ലെറ്റിൽ നിന്ന് പണമൊന്നും നഷ്ടപ്പെട്ടിട്ടില്ല. മദ്യക്കുപ്പികൾ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല. കണക്കെടുപ്പ് പൂർത്തിയായാൽ മാത്രമേ വിവരം നൽകാനാകൂവെന്ന് അധികൃതർ അറിയിച്ചു. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കറുത്ത മുഖംമൂടി ധരിച്ച രണ്ട് പേരുടെ ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ബാലരാമപുരം പൊലീസും ഫോറൻസിക് സംഘവും പരിശോധന നടത്തുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home