ad
Deshabhimani

വാട്‌സാപ്‌ വഴി ആൾമാറാട്ടം; 
50 ലക്ഷം തട്ടിയയാൾ പിടിയിൽ

Arrest
വെബ് ഡെസ്ക്

Published on Jul 05, 2026, 12:45 AM | 1 min read

കോഴിക്കോട് : വാട്‌സാപ്‌ വഴി സ്വകാര്യസ്ഥാപനത്തിന്റെ മാനേജരായി ആൾമാറാട്ടം നടത്തി 50 ലക്ഷം രൂപ തട്ടിയയാൾ പിടിയിൽ. കുറ്റിയിൽത്താഴം പൊക്കുന്ന് സ്വദേശി കെ മുഹമ്മദ് നയീമിനെ (27) ആണ് സൈബർ ക്രൈം പൊലീസ് അറസ്‌റ്റ്‌ ചെയ്തത്. മാനേജരുടെ പേരും ഫോട്ടോയും ഉപയോഗിച്ച്‌ വാട്‌സാപ്‌ പ്രൊഫൈലുണ്ടാക്കി സ്ഥാപനത്തിലെ അക്ക‍ൗണ്ടന്റിന്‌ സന്ദേശമയച്ച്‌ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്‌. ഉടമയുടെ ഫോട്ടോ ഉൾപ്പെട്ട വാട്സാപ് സന്ദേശമായതിനാൽ ഉടമയാണെന്ന വിശ്വാസത്തിൽ അക്ക‍ൗണ്ടന്റ്‌ സന്ദേശത്തിന്‌ മറുപടി നൽകി. തുടർന്ന് സംഘം ലിങ്ക് അയച്ചുനൽകുകയും അതുവഴി സ്‌ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 50 ലക്ഷം രൂപ ആർടിജിഎസ് വഴി തട്ടിയെടുക്കുകയുമായിരുന്നു.

പണം ട്രാൻസ്ഫർ ചെയ്ത വിവരം ശേഖരിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്‌. പണമെത്തിയ അക്കൗണ്ട് പരിശോധിച്ചപ്പോൾ അഞ്ചുലക്ഷം രൂപ മറ്റൊരു സ്വകാര്യബാങ്ക് അക്കൗണ്ടിൽ എത്തിയതായും തട്ടിപ്പ്‌ നടത്തിയ അതേദിവസം ചെക്ക് മുഖേന പിൻവലിച്ചതായും കണ്ടെത്തി. പ്രതിയെ 48 മണിക്കൂറിനുള്ളിൽ പിടിച്ചെന്ന്‌ പൊലീസ്‌ അറിയിച്ചു. ഇയാളെ റിമാൻഡ് ചെയ്തു. കേസിൽ മറ്റു പ്രതികളെയും തട്ടിയെടുത്ത പ ണവും കണ്ടെത്തുന്നതിനും അന്വേഷണം നടക്കുന്നുണ്ട്‌.

സൈബർ ക്രൈം അസി. കമീഷണർ എസ് എം പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ സ്‌റ്റേഷൻ ഇൻസ്‌വാട്‌സാപ്‌ വഴി ആൾമാറാട്ടം; 
50 ലക്ഷം തട്ടിയയാൾ പിടിയിൽപെക്‌ടർ എം ശ്രീദാസ്‌, എസ്ഐമാരായ ജെ ജമേഷ്, ടി നൗഷാദ്, എഎസ്ഐമാരായ ബീരജ് കുന്നുമ്മൽ, എം കെ നൗഫൽ, സിവിൽ പൊലീസ് ഓഫീസർമാരായ ടി സനിൽ, ടി എം അർജുൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home