'നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ'; പാട്ടും പറച്ചിലും ആട്ടവുമായി നിറഞ്ഞുനിന്ന കെ വി വിജേഷ് അന്തരിച്ചു

കൊച്ചി: മലയാളികള്‍ ഏറ്റുപാടിയ നിരവധി ഗാനങ്ങളുടെ രചയിതാവും നാടക കലാകാരനുമായ കെ വി വിജേഷ് അന്തരിച്ചു. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജില്‍ നാടക പരിശീലനത്തിനിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
ഭാര്യയും നാടകപ്രവർത്തകയുമായ കബനിയുമായി ചേർന്ന് രൂപം നല്‍കിയ 'തിയ്യറ്റര്‍ ബീറ്റ്സ്' നാടകപരിശീലനം ഒരുക്കി ശ്രദ്ധ നേടിയിരുന്നു. 'നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ, 'പെരുത്ത ഭൂമീന്റെ ഉള്ളിന്റുള്ളില് ഒരു ചെറിയ ഭൂമീണ്ട്' തുടങ്ങിയ പാട്ടുകളുടെ രചയിതാവായ വിജേഷ് കോഴിക്കോട് സ്വദേശിയാണ്.











0 comments