‘വയലാർ വർഷ’ത്തിന്‌ 
ഒക്‌ടോബർ 27ന്‌ തലസ്ഥാനത്ത്‌ തുടക്കം

Vayalar
വെബ് ഡെസ്ക്

Published on Aug 24, 2025, 12:02 AM | 1 min read

തിരുവനന്തപുരം: അനശ്വരകവിയും പാട്ടെഴുത്തുകാരനുമായ വയലാർ രാമവർമയുടെ ഓർമയുടെ 50–ാംവർഷത്തിൽ വിപുലമായ പരിപാടികളുമായി സ്‌മാരകട്രസ്റ്റ്‌. ഒരുവർഷം നീളുന്ന വയലാർ വർഷത്തിന്‌ അദ്ദേഹത്തിന്റെ ചരമവാർഷികദിനമായ ഒക്‌ടോബർ 27ന്‌ തിരുവനന്തപുരത്ത്‌ തുടക്കം കുറിക്കും. സാംസ്‌കാരിക, ടൂറിസം, ധനകാര്യ വകുപ്പുകളും ലൈബ്രറി കൗൺസിൽ, ബിനാലെ ട്രസ്റ്റ്, സാഹിത്യ അക്കാദമി, മീഡിയാ അക്കാദമി, പ്രസ് ക്ലബ്ബുകൾ, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, ഭാരത് ഭവൻ, സർവകലാശാലകൾ, പൊതുവിദ്യാഭ്യാസ സംവിധാനം, സ്വകാര്യ ബിസിനസ് സ്ഥാപനങ്ങൾ തുടങ്ങി മലയാള ഭാഷയെ സ്നേഹിക്കുന്നവരെയെല്ലാം ചേർത്തായിരിക്കും പരിപാടി സംഘടിപ്പിക്കുക. 2026 ഒക്‌ടോബർ 27ന്‌ സമാപിക്കും.


വയലാർ രാമവർമ സാഹിത്യ അവാർഡിനും ഇ‍ൗവർഷം അരനൂറ്റാണ്ടാകും. മണ്ണിനോടും മനസ്സിനോടും മനുഷ്യസ്നേഹത്തോടും എന്നും ചേർന്നുനിന്ന കവിയാണ്‌ വയലാർ. അദ്ദേഹത്തിന്റെ രചനയെ, പുതിയ തലമുറയിലേക്ക് എത്തിക്കുകയെന്നതാണ്‌ ട്രസ്‌റ്റ്‌ ലക്ഷ്യം. "നാടകം, ചിത്രരചന, കവിതാലാപനം, ഗാനാലാപനം നൃത്താവിഷ്‌ക്കാരം, ക്വിസ് എന്നിങ്ങനെ കോളേജ്, സ്കൂ‌ൾ വിദ്യാർഥികൾക്കായി മത്സരങ്ങൾ, ബിനാലെയിൽ വയലാർ സെഗ്-മെന്റ്‌, സെമിനാറുകൾ, സാഹിത്യ സമ്മേളനങ്ങൾ, ഡോക്യുമെന്ററി, ഡിജിറ്റൽ ലൈബ്രറി, സുവനീർ, കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാമുകൾ തുടങ്ങിയവ പരിപാടികളുടെ ഭാഗമാണ്‌. രജിസ്‌ട്രേഷന്‌ :www.vayalarramavarmamemorialtrust.org. വാർത്താസമ്മേളനത്തിൽ വയലാർ സ്‌മാരകട്രസ്‌റ്റ്‌ സെക്രട്ടറി ബി സതീശൻ , ട്രസ്റ്റ് അംഗങ്ങളായ പ്രഭാവർമ, സി ഗൗരിദാസൻ നായർ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home