print edition സ്‌കൂൾ ഒളിമ്പിക്‌സിന്‌ നാളെ ദീപം തെളിയും

school sports
avatar
എസ്‌ കിരൺബാബു

Published on Oct 20, 2025, 02:28 AM | 1 min read

തിരുവനന്തപുരം: ഒളിമ്പിക്‌സ് മാതൃകയിലുള്ള സംസ്ഥാന സ്‌കൂൾ കായികമേളക്ക്‌ ചൊവ്വാഴ്‌ച തുടക്കമാകും. വൈകിട്ട്‌ നാലിന്‌ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. ഫുട്‌ബോൾ താരം ഐ എം വിജയൻ ദീപം തെളിക്കും. മൂവായിരത്തോളം കുട്ടികളുടെ സാംസ്‌കാരിക പരിപാടികളും കായികതാരങ്ങളുടെ മാർച്ച്പാസ്റ്റുമുണ്ടാകും. മത്സരങ്ങൾ 12 സ്റ്റേഡിയങ്ങളിലായി ബുധനാഴ്‌ച ആരംഭിക്കും.


പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികളും ഗൾഫ്‌ മേഖലയിൽനിന്നുള്ള കായികപ്രതിഭകളും ഉൾപ്പെടെ കാൽലക്ഷത്തോളം വിദ്യാർഥികളാണ്‌ എട്ട്‌ ദിനരാത്രങ്ങളിലായി നടക്കുന്ന കായിക മാമാങ്കത്തിൽ മാറ്റുരയ്‌ക്കുന്നത്‌. ഭിന്നശേഷി കുട്ടികൾക്കായി ബുധനാഴ്‌ച നടക്കുന്ന ഇൻക്ലൂസീവ് സ്‌പോർട്സിൽ 1944 കായികതാരങ്ങൾ പങ്കെടുക്കും. കാസർകോട്‌ ജില്ലയിലെ നീലേശ്വരത്തുനിന്നാരംഭിച്ച സ്വർണക്കപ്പ്‌ ഘോഷയാത്രയെ തിരുവനന്തപുരം ജില്ലാ അതിർത്തിയായ തട്ടത്തുമല ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി ജി ആർ അനിലിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ദീപശിഖാ പ്രയാണം എറണാകുളത്തുനിന്നാരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home