ad
Deshabhimani

തെറ്റിധാരണാപരസ്യത്തിൽ ന്യായീകരണവുമായി ജെയിൻ യൂണിവേഴ്സിറ്റി

JAIN USTY DIR
വെബ് ഡെസ്ക്

Published on Jan 24, 2025, 06:35 PM | 1 min read

കൊച്ചി: വിവാദമായ പരസ്യത്തെ ന്യായീകരിച്ച് ജെയിൻ യൂണിവേഴ്സിറ്റി. തങ്ങൾ ആതിഥേയത്വം വഹിക്കുന്ന 'ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025'ന്റെ പരസ്യത്തിനെതിരെ വിമർശനങ്ങളുയർന്നതിനു പിന്നാലെയാണിത്. തെറ്റിദ്ധാരണാജനകമായ പരസ്യം നൽകിയതിനെതിരെ അവ പ്രസി​ദ്ധീകരിച്ച പത്രങ്ങളുടെ നിലപാടിനു നേരെ വ്യാപകമായ പ്രതിഷേധം ഉയർന്നതിനു പിന്നാലെയാണ് ന്യായീകരണവുമായി ഡയറക്ടർ ഡോ. ടോം എം ജോസഫ് രം​ഗത്തെത്തിയത്.


പത്രധർമം കാറ്റിൽപറത്തി വ്യാപാരലക്ഷ്യം മാത്രം മുൻനിർത്തി നൽകിയ പരസ്യം ​ദേശാഭിമാനി ഒഴികെ മറ്റു മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഒന്നാം പേജിൽ തന്നെ നൽകിയ ഈ പരസ്യം വാർത്താസ്വഭാവത്തിൽ നൽകുകവഴി വായനക്കാരെ മുഴുവൻ തെറ്റിദ്ധാരണയിലാക്കി. ദേശാഭിമാനി മാത്രമാണ് പരസ്യം പ്രസിദ്ധീകരിക്കാതിരുന്നത്.


'ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025'ന്റെ പരസ്യത്തിൽ 'നോട്ടേ വിട ഇനി ഡിജിറ്റൽ കറൻസി' എന്നതുൾപ്പെടെയുള്ള പത്രവാർത്തകൾ വായനക്കാരിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതോടെ വാർത്താരൂപത്തിൽ നൽകിയ പരസ്യം നിശിതമായ ചർച്ചകൾക്കും വിമർശനങ്ങൾക്കും തിരി കൊളുത്തി. രസകരമായ പരസ്യം നൽകുക മാത്രമായിരുന്നു എന്നാണ് വിശദീകരണം.

എന്നാൽ വാർത്താ രൂപത്തിൽ പ്രത്യക്ഷപ്പെട്ട വാർത്ത വായനക്കാരെ കബളിപ്പിക്കുന്ന നിലയിലായി



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home