ad
Deshabhimani

ബ്രേക്ക് തകരാർ: എറണാകുളം–കായംകുളം മെമു ട്രെയിൻ പിടിച്ചിട്ടു

Ernakulam-Kayamkulam MEMU
വെബ് ഡെസ്ക്

Published on Jul 09, 2026, 01:16 PM | 1 min read

ആലപ്പുഴ: ബ്രേക്ക്‌ തകരാറിനെ തുടർന്ന്‌ എറണാകുളം–കായംകുളം മെമു പാളത്തിൽ പിടിച്ചിട്ടു. ഇതിനാൽ ട്രെയിനുകൾ വൈകി. വ്യാഴം രാവിലെ 11.15 ഓടെയാണ്‌ സംഭവം.


എറണാകുളത്തുനിന്ന്‌ കായംകുളത്തേക്കുള്ള മെമു ഇ‍ൗരേഴ ഭാഗത്ത്‌ എത്തിയപ്പോൾ ട്രാക്കിൽ പണിയെടുത്തുകൊണ്ടിരുന്ന ട്രാക്‌ മെയിന്റനർമാരാണ്‌ ട്രെയിനിന്റെ പിൻഭാഗത്തുനിന്ന്‌ വലിയതോതിൽ പുക ഉയരുന്നത്‌ ശ്രദ്ധിച്ചത്‌. ഇവർ ഉടനെ തൊട്ടടുത്ത ലെവൽക്രോസുകളിൽ വിവരം അറിയിച്ചു. ഇവിടെനിന്ന്‌ റെയിൽവേ അധികൃതരെ ബന്ധപ്പെടുകയും അവർ നിർദേശം നൽകിയത്‌ അനുസരിച്ച്‌ കൊയ്‌പ്പള്ളി കാരായ്‌മ ഭാഗത്ത്‌ ട്രെയിൻ നിർത്തുകയും ചെയ്‌തു. അപ്പോഴേയ്‌ക്കും ഒന്നര കിലോമീറ്ററോളം പിന്നിട്ടിരുന്നു. തുടർന്ന്‌ റെയിൽവേയുടെ സാങ്കേതിക വിദഗ്‌ധർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ബ്രേക്കിലെ തകരാർ കണ്ടെത്തുകയുമായിരുന്നു.


ട്രെയിൻ മൊത്തത്തിലും പാളങ്ങളിലും പരിശോധന നടത്തും. പാളത്തിൽ പിടിച്ചിട്ടതിനാൽ മറ്റ്‌ ട്രെയിനുകൾ വൈകി. എറണാകുളം–കൊല്ലം മെമു ഒരു മണിക്കൂറും ശതാബ്‌ദി എക്‌സ്‌പ്രസ്‌ 40 മിനിറ്റും വൈകി. നിലവിൽ ഒറ്റ പാളത്തിലൂടെ മാത്രമായി ട്രെയിൻ ഗതാഗതം ക്രമീകരിച്ചിരിക്കുകയാണ്‌. കൂടുതൽ ട്രെയിനുകൾ വൈകാൻ സാധ്യതയുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home