സുഗതന് ആശ്വാസമില്ല; ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങാൻ ഹൈക്കോടതി അനുമതി വേണം

തിരുവനന്തപുരം: വധശ്രമക്കേസിൽ പ്രതിയായ തിരുവനനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതന് നെടുമങ്ങാട് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കാപ്പ പ്രകാരം ജയിലിൽ കഴിയുന്നതിനാൽ ഹൈക്കോടതിയിൽ നിന്ന് ആ വകുപ്പു പ്രകാരമുള്ള ഇളവുകൂടി ലഭിച്ചാൽ മാത്രമേ സുഗതന് പുറത്തിറങ്ങാനാകൂ. നഗരസഭയിലെ വാഴാട്ടുകോണം വാർഡ് കൗൺസിലറായ സുഗതന് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ജൂലൈ 13ന് വൈകിട്ട് അഞ്ചു മുതൽ ജൂലൈ 14 രാത്രി ഒമ്പത് വരെയാണ് നെടുമങ്ങാട് കോടതി ജാമ്യം അനുവദിച്ചത്. നിലവിൽ കാപ്പാ കേസിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ്.
നാല് വധശ്രമം ഉൾപ്പെടെ 19 കേസാണ് കൊടുംക്രിമിനലായ സുഗതന്റെ പേരിലുള്ളത്. കലാപശ്രമം, ലഹളയുണ്ടാക്കൽ, പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുയോഗങ്ങൾ ഭീഷണിപ്പെടുത്തി തടസ്സപ്പെടുത്തൽ തുടങ്ങിയ കേസുകളിലാണ് സുഗതനെതിരെ സിറ്റി കമീഷണറുടെ നിർദേശപ്രകാരം ജില്ലാ കലക്ടർ കാപ്പ ചുമത്തിയത്. വട്ടിയൂർക്കാവ്, നെടുമങ്ങാട് സ്റ്റേഷനുകളിലായി വധശ്രമമടക്കം 19 കേസിൽ പ്രതിയാണിയാൾ. കാപ്പ ചുമത്തിയിട്ടും സ്റ്റേഷനിൽ ഹാജരാകാതെ ഒളിവിൽപോയ പ്രതിയെ വീടുവളഞ്ഞ് ആകാശത്തേക്ക് വെടിയുതിർത്ത് സാഹസികമായാണ് വട്ടിയൂർകാവ് എസ്‌എച്ച്‌ഒ വിപിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ്‌ചെയ്‌തത്.










0 comments