ad
Deshabhimani

അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി: വിദ്യാർഥികളുടെ പഠനത്തെ ബാധിക്കരുതെന്ന് ബാലാവകാശ കമീഷൻ

Census 2027
വെബ് ഡെസ്ക്

Published on Jul 09, 2026, 01:40 PM | 1 min read

തിരുവനന്തപുരം: വിദ്യാർഥികളുടെ പഠനത്തെ ബാധിക്കാത്ത വിധത്തിൽ അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി വിന്യാസം നടത്താൻ നിർദേശം നൽകി സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ. ജില്ലാതല പ്രിൻസിപ്പൽ സെൻസസ് ഓഫീസർമാർക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകാൻ സ്റ്റേറ്റ് സെൻസസ് കമീഷണർക്ക് ഉത്തരവ് നൽകി.


സെൻസസ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഹയർ സെക്കൻഡറിയിലേത് അടക്കമുള്ള അധ്യാപകരുടെ ഡ്യൂട്ടി സംബന്ധിച്ചതും ഭാവിയിൽ അധ്യാപകരെ നിയോഗിക്കുന്നത് സംബന്ധിച്ചും ഉന്നതാധികാര സമിതി രൂപീകരിക്കേണ്ടതാണ്. അധ്യാപകർക്ക് പുറമേ സർക്കാർ സർവീസിലെ ഇതര വകുപ്പുകളിലെ ജീവനക്കാരെയും എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത വിദ്യാസമ്പന്നരായ തൊഴിൽ അന്വേഷകരെയും നിയമിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കണം. സെൻസസ് ഡ്യൂട്ടി സംബന്ധിച്ച അപാകതകളും പരാതികളും നിർദേശങ്ങളും പരിഗണിച്ച് കൃത്യമായ മാർഗ്ഗ നിർദേശം സ്റ്റേറ്റ് സെൻസസ് കമീഷണർ പുറപ്പെടുവിക്കണമെന്നും ഉത്തരവിൽ കമീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ, അംഗം പി ഷാജേഷ് ഭാസ്കർ എന്നിവർ ശുപാർശ നൽകി.


അധ്യാപകരെ സെൻസസ് ഡ്യൂട്ടിക്ക് നിയമിക്കുമ്പോൾ സ്കൂളുകളിലെ അക്കാദമിക് പ്രവർത്തനങ്ങൾ വലിയതോതിൽ ബാധിക്കുന്നതായും കുട്ടികളുടെ മൗലികമായ വിദ്യാഭ്യാസ അവകാശം ലംഘിക്കപ്പെടുന്നതായും കാണിച്ച് ബാലാവകാശ കമീഷൻ മുമ്പാകെ സമർപ്പിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home