ad
Deshabhimani

ഭാര്യയെ കൊന്ന ശേഷം മൃതദേഹത്തിന്റെ ചിത്രം കാമുകിയ്ക്ക് അയച്ചു; ഇന്ത്യൻ ടെക്കി യുഎസിൽ അറസ്റ്റില്‍

indiantechie
വെബ് ഡെസ്ക്

Published on Jul 09, 2026, 02:04 PM | 1 min read

വാഷിങ്ടണ്‍ : യുഎസിൽ ഭാര്യയെ കൊലപ്പെ‍ടുത്തിയ ശേഷം മൃതദേഹത്തിന്റെ ചിത്രം കാമുകിക്ക് അയച്ച കേസിൽ ഇന്ത്യൻ ടെക്കി അറസ്റ്റിൽ. തെലങ്കാന സ്വദേശി അവിനാഷ് നാർനേ എന്ന 30 കാരനാണ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്.


2025 ഒക്ടോബർ ഏഴിനാണ് രാജിതാ സാബ്ബിനേനി (27) ദാരുണമായി കൊല്ലപ്പെടുന്നത്. കൊലപാതകത്തിന് ശേശം പ്രതി ഭാര്യയുടെ മൃതദേഹത്തിന്റെ ചിത്രം മൊബൈലിൽ പകർത്തി ഇന്ത്യയിലുള്ള തന്റെ കാമുകിക്ക് അയച്ചതായും റിപ്പോർട്ടുകളുണ്ട്. ഒൻപത് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഭർത്താവ് കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നത്. സോഫ്റ്റ്വെയർ ഡെവലപ്മെന്റ് എഞ്ചിനീയറായ അവിനാഷ് കൊലപാതകത്തിന് ശേഷം പൊലീസിനെ വിളിക്കുകയും തന്റെ ഭാര്യ ശുചിമുറിക്കുള്ളിൽ കയറി അകത്തുനിന്നും പൂട്ടിയതായി പറയുകയും ചെയ്തു. ഏറെ നേരമായി ശുചിമുറിക്കുള്ളിലാണെന്നും ഉടൻ എത്തണമെന്നും അറിയിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് രാജിതയെ മരിച്ച നിലയിൽ കണ്ടത്.


ചോദ്യം ചെയ്യലിൽ തുടക്കത്തിൽ താൻ പുറത്തുനിന്ന് വന്നപ്പോൾ ശുചിമുറി അകത്തുനിന്നും പൂട്ടിയ അവസ്ഥയിലായിരുന്നുവെന്നാണ് അവിനാഷ് പറഞ്ഞത്. എന്നാൽ സമ​ഗ്രമായ അന്വേഷണത്തിന്റെയും ചോദ്യം ചെയ്യലിനുമൊടുവിൽ അവിനാഷ് തന്നെയാണ് കൃത്യം ചെയ്തതെന്ന് വ്യക്തമായി. 2025 ജൂണിലായിരുന്നു അവിനാഷിന്റെയും രാജിതയുടെയും വിവാഹം. എന്നാൽ മറ്റൊരു യുവതിയുമായി പ്രണയത്തിലായിരുന്ന യുവാവ് ഭാര്യയെ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home