റിന്യൂവബിൾ എനർജി ആൻഡ് റിലേറ്റഡ് മാറ്റേഴ്‌സ്: പൊതുതെളിവെടുപ്പ് നടത്തും

തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമീഷൻ (റിന്യൂവബിൾ എനർജി ആൻഡ് റിലേറ്റഡ് മാറ്റേഴ്‌സ്) റഗുലേഷൻസ്, 2025-ന്റെ കരടിലുള്ള പൊതുതെളിവെടുപ്പ് നടത്തും.
ഒക്ടോബർ 22, 28, 29, 30 തീയതികളിലാണ് തെളിവെടുപ്പ്. നേരത്തെ ഓൺലൈൻ മുഖേന പൊതുതെളിവെടുപ്പ് നടത്തിയിരുന്നു. 22ന് തിരുവനന്തപുരം പിഎംജി പ്രിയദർശിനി പ്ലാനറ്റേറിയം കോൺഫറൻസ് ഹാളിലും 28ന് എറണാകുളം പത്തടിപ്പാലം പിഡബ്ല്യുഡി റെസ്റ്റ്ഹൗസ് കോൺഫറൻസ് ഹാളിലും 29ന് ടോപ്പ്-ഇൻ-ടൗണിലും 30ന് കോഴിക്കോട് ക്രിസ്ത്യൻ കോളേജിന് എതിർവശത്തെ സിറ്റി ഹൗസിലും നടക്കും. പകൽ 11 മുതൽ വൈകിട്ട് 5 വരെയാണ് തെളിവെടുപ്പ്.
നേരിട്ടുള്ള പൊതുതെളിവെടുപ്പിൽ പങ്കെടുക്കുന്നവർ www.erckerala.org ലെ ലിങ്ക് മുഖേന വെള്ളി രാവിലെ 10 മുതൽ രജിസ്റ്റർ ചെയ്യണം. തിരുവനന്തപുരത്തെ പൊതുതെളിവെടുപ്പിൽ പങ്കെടുക്കുന്നവരുടെ രജിസ്‌ട്രേഷൻ 19ന് വൈകിട്ട് 5 വരെയാണ്. മറ്റ് സ്ഥലങ്ങളിലെ പൊതുതെളിവെടുപ്പിൽ പങ്കെടുക്കുന്നവരുടെ രജിസ്‌ട്രേഷൻ 24ന് വൈകിട്ട് 5 വരെ നടക്കും. ഓൺലൈനിൽ പങ്കെടുക്കാത്തവർക്ക് മുൻഗണന നൽകും. വിവരങ്ങൾക്ക്: www.erckerala.org.










0 comments