"ഷാഫിക്കാ എന്നുവിളിച്ച നാവുകൊണ്ട് പൊളിറ്റിക്കൽ പോയിസൺ എന്ന് വിളിപ്പിക്കരുത്"; രൂക്ഷവിമർശനം

വി ഡി സതീശൻ, ഷാഫി പറമ്പിൽ
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ പിന്തുണച്ച കെപിസിസി വൈസ് പ്രസിഡന്റ് ഷാഫി പറമ്പിലിനെതിരെ രൂക്ഷവിമർശനവുമായി യുഡിഎഫ് അണികളിലെ ഒരുവിഭാഗം. വി ഡി സതീശനെ മാറ്റിനിർത്തുന്നതിനുള്ള ഗൂഢാലോചനയിൽ യഥാർത്ഥ വില്ലൻ ഷാഫിയാണെന്നും, വേണുഗോപാലിന് വേണ്ടി ഷാഫി സതീശനെ ഒറ്റുകൊടുക്കുകയാണെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
കർട്ടന് പിന്നിൽ കളിക്കുന്ന എംപിയെക്കുറിച്ച് ആർക്കും മനസ്സിലാവില്ല എന്നും കരുതരുതെന്നും, ഇന്നല്ലെങ്കിൽ നാളെ ജനങ്ങൾ തിരിച്ചറിയുമെന്നും അണികൾ സോഷ്യൽമീഡിയയിൽ വെളിപ്പെടുത്തുന്നു. ഷാഫിക്കാ എന്ന് വിളിച്ച നാവ് കൊണ്ട് പൊളിറ്റിക്കൽ പോയിസൺ എന്ന് വിളിപ്പിക്കരുത് എന്നായിരുന്നു മറ്റൊരു യുഡിഎഫ് അണിയുടെ പ്രതികരണം. കെ സി ഗ്രൂപ്പല്ല, ഷാഫി ഗ്രൂപ്പാണ് സതീശനെതിരെ തിരിഞ്ഞിരിക്കുന്നതെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. കർട്ടന് പിന്നിൽ എല്ലാത്തിനും കടിഞ്ഞാൺ പിടിച്ച്, പിആർ ഗിമ്മിക്കിലൂടെ എല്ലാകാലത്തും ആളുകളെ പിടിച്ചിരുത്താനാകില്ലെന്നും ഷാഫിക്ക് വിമർശനമുണ്ട്. "ഷാഫി ഷോഫി യാണോ എന്ന് സംശയിക്കുന്നു. ഇവർ ഗ്രൂപ്പ് കളിച്ചു മുന്നോട്ടു പോകാൻ ആണ് പരിപാടിയെങ്കിൽ ജനം വിഡ്ഢികൾ അല്ല എന്ന് മനസ്സിലാക്കുന്നത് നല്ലതാണ്."- മറ്റൊരാൾ പ്രതികരിച്ചു.
വി ഡി സതീശന്റെ അനുകൂലികൾ ഷാഫി പറമ്പിലിനെതിരെ നടത്തുന്ന പ്രതികരണങ്ങളിൽ ചിലത്
ഷാഫിയുടെ ഫേസ്ബുക്ക് പേജിലും രൂക്ഷവിമർശനങ്ങളാണ് ഉയരുന്നത്. വേണുഗോപാലിനെ പിന്തുണച്ച വി എസ് ജോയ്ക്കും കെ എം അഭിജിത്തിനുമെതിരെയും വിമർശനങ്ങളുണ്ട്.










0 comments