ad
Deshabhimani

മന്ത്രി സഞ്ചരിക്കുന്നതെന്തോ അതാണ് ഔദ്യോ​ഗിക വാഹനം; വിചിത്ര ന്യായീകരണവുമായി കെ എം ഷാജി

shaji.
വെബ് ഡെസ്ക്

Published on Sep 27, 2026, 12:33 PM | 1 min read

കോഴിക്കോട് : റേഞ്ച് റോവർ വിവാദത്തിൽ വിചിത്ര ന്യായീകരണവുമായി മന്ത്രി കെ എം ഷാജി. മന്ത്രി സഞ്ചരിക്കുന്ന വാഹനമേതാണോ അതാണ് ഔദ്യോ​ഗിക വാഹനമെന്നും മന്ത്രിയുടെ വാഹനത്തില്‍ യാത്ര ചെയ്യുന്നവരെല്ലാം മന്ത്രിമാരാകില്ലെന്നും കെ എം ഷാജി പറഞ്ഞു.


ഔദ്യോഗിക പദവി സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതാണ് തെറ്റെന്നും എന്നാൽ സ്വകാര്യ വാഹനങ്ങൾ സർക്കാർ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ നിയമപരമായി തെറ്റില്ലെന്നും മന്ത്രി ന്യായീകരിച്ചു. റേഞ്ച് റോവറുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളെല്ലാം വെറും ​ഗോസിപ്പുകൾ മാത്രമാണെന്നായിരുന്നു മന്ത്രിയുടെ വാദം.


മാധ്യമങ്ങൾ ഏകപക്ഷീയമായാണ് വാർത്തകൾ നൽകിയതെന്നും ആദ്യം വാഹനം തന്റേതാണെന്നും പിന്നീട് സുഹൃത്തിന്റേതാണെന്നും വാർത്തകൾ വന്നുവെന്നും ഷാജി പറഞ്ഞു. പ്രത്യുപകാരമെന്ന നിലയിലാണ് വാഹനം നൽകിയതെന്ന പ്രചാരണം ഉണ്ടായി. പ്രത്യുപകാരം പ്രതീക്ഷിച്ചുമാത്രമേ ഒരാൾ എന്തെങ്കിലും ചെയ്യൂ എന്നത് ചിലരുടെ മനസിന്റെ പ്രശ്നമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്തു. റേഞ്ച് റോവറിനോടൊപ്പമുള്ള ചിത്രം എ ഐ നിർമിതമാണെന്നും മന്ത്രി പറഞ്ഞു. വിവാദങ്ങൾ ശക്തമായതോടെ സ്വകാര്യ വാഹനം ഒഴിവാക്കിയ മന്ത്രി, കോഴിക്കോട് ഗസ്റ്റ് ഹൗസിൽ എത്തിയത് ഔദ്യോഗിക വാഹനത്തിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home