Deshabhimani

print edition പ്ലാന്റ്‌ സജ്ജമാകും, അരവണ മുടങ്ങില്ല

Aravana
വെബ് ഡെസ്ക്

Published on Sep 25, 2026, 01:31 AM | 1 min read

തിരുവനന്തപുരം : തുലാമാസ പൂജയ്‌ക്കായി നടതുറക്കുന്പോൾ ശബരിമലയിൽ അരവണ പ്രതിസന്ധിയുണ്ടാകില്ലെന്ന്‌ തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ അധികൃതർ. മണ്ഡലകാലത്തും ആവശ്യത്തിന്‌ അരവണ ലഭ്യമാക്കും.


നിലവിലെ അരവണ പ്ലാന്റിന്റെ ഉൽപ്പാദനശേഷി 2.6ലക്ഷം ടിന്നിൽനിന്ന്‌ 3.6 ലക്ഷമാക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്‌. ഒക്ടോബർ 10ന്‌ 2.6 ലക്ഷം ടിൻെ അരവണയുണ്ടാക്കും. ഒക്ടോബർ 31-ന്‌ പുതിയ പ്ലാന്റ് പ്രവർത്തനക്ഷമമാകുന്നതോടെ ദിവസവും 3.6 ലക്ഷം ടിൻ ഉൽപ്പാദിപ്പിക്കാനാകും. തുലാമാസ പൂജയ്ക്ക് എട്ട് ലക്ഷം ടിൻ അരവണയുടെ ബഫർ സ്റ്റോക്ക് ഉണ്ടാകും. മണ്ഡലകാല പൂജയ്ക്ക്‌ നടതുറക്കുന്ന നവംബർ 16-ന് 75 ലക്ഷം ടിൻ അരവണയുടെ ബഫർ സ്റ്റോക്ക് ഉറപ്പാക്കും. അരവണ നിർമാണത്തിനുള്ള ശർക്കര ലഭ്യമാക്കാൻ ടെണ്ടർ വിളിച്ചിട്ടുണ്ടെന്നും പ്രസിഡന്റ്‌ കെ ജയകുമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.


അസംസ്‌കൃത വസ്തുക്കളുടെ കരാറുകൾ ഒക്ടോബർ അഞ്ചിനകം ഒപ്പിടും. മറ്റു സപ്ലൈ കരാറുകളും ഒക്ടോബർ 15-ന്‌ പൂർത്തിയാക്കും. ശബരിമലയിലെ കടകൾ ടെണ്ടർ നൽകാൻ ഇ -– ഓക്‌ഷൻ നടപ്പാക്കും. 11 മാസത്തേക്കായിരിക്കും കരാർ. വഴിപാടുകൾക്കായി പ്രത്യേക ഡിജിറ്റൽ കിയോസ്‌കുകൾ സ്ഥാപിക്കും. നിലയ്ക്കലിൽ എഐ ക്യാമറ ഉപയോഗിച്ച് തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കും. ശബരിമല ഒരുക്കങ്ങളെക്കുറിച്ച് സർക്കാരിന് എല്ലാ ആഴ്ചയും പ്രോഗ്രസ് റിപ്പോർട്ട് നൽകുമെന്നും ആശയവിനിമയത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ജയകുമാർ പറഞ്ഞു. ദേവസ്വം ബോർഡ്‌ അംഗങ്ങളായ പി ഡി സന്തോഷ്‌കുമാർ, കെ രാജു എന്നിവരും പങ്കെ
ടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home