വയോധികൻ പറമ്പിൽ മരിച്ചനിലയിൽ; സൂര്യാഘാതമെന്ന് സംശയം

പാലക്കാട്: പറക്കാട് വയോധികനെ വീടിനടുത്തുള്ള പറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തി. ചോഴിയംപറമ്പത്ത് ഉണ്ണികൃഷ്ണൻ (60) ആണ് മരിച്ചത്. ശനി രാവിലെ ഒമ്പതോടെ പശുവിനെ കെട്ടാനായി പറമ്പിലേക്ക് പോയതായിരുന്നു.
ഏറെ നേരമായിട്ടും മടങ്ങി വാരാതിരുന്നപ്പോൾ പകൽ 11.30ന് വീട്ടുകാർ തിരക്കിച്ചെന്നു. ഉണ്ണികൃഷ്ണൻ പറമ്പിൽ കിടക്കുന്നതായി കണ്ടു. കൊപ്പത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സൂര്യാതപം ഏറ്റതാണോ എന്ന സംശയം ഉയർന്നതിനെത്തുടർന്ന് പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഞായറാഴ്ച പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ: സുലോചന. മക്കൾ: സുധീഷ്, ശ്രുതി. മരുമക്കൾ: മണികണ്ഠൻ, റീന.









0 comments