നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കും

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ പതിനാലാം സമ്മേളനം തിങ്കളാഴ്‌ച പുനരാരംഭിക്കും. ചൊവ്വാഴ്‌ച പിരിയുന്ന സഭ ഒക്‌ടോബർ ആറുമുതൽ 10വരെ ചേരും. വോട്ടർപട്ടിക തീവ്രപുനഃപരിശോധാന സംബന്ധിച്ച് കേരളത്തിന്റെ ആശങ്ക അറിയിച്ചുള്ള പ്രമേയം ചട്ടം 118 അനുസരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്‌ച സഭയിൽ അവതരിപ്പിക്കും. സുപ്രധാനമായ ബില്ലുകൾ സഭയുടെ പരിഗണനയ്‌ക്ക് വരും.
സബ്‌ജക്ട് കമ്മിറ്റിക്കുവിട്ട വനം, വന്യജീവി നിയമം ഭേദഗതി ബിൽ വീണ്ടും പരിഗണിക്കും. പഞ്ചായത്തീരാജ്, മുനിസിപ്പൽ ഭേദഗതി ബില്ലുകൾ 29നും കിടപ്പാടം ജപ്‌തിചെയ്യുന്നത് ഒഴിവാക്കാനുള്ള ബിൽ 30നും സഭയിൽ എത്തും.









0 comments