ad
Deshabhimani

print edition ‘പരിണമിച്ചവർ പരിഗണന അർഹിക്കുന്നില്ല’

senkumar sreelekha police association

ടി പി സെൻകുമാർ, ആർ ശ്രീലേഖ

വെബ് ഡെസ്ക്

Published on Apr 23, 2026, 12:01 AM | 1 min read

തിരുവനന്തപുരം : വട്ടിയൂർക്കാവ്‌ നെട്ടയത്തെ ആക്രമണത്തിൽ കലാപാഹ്വാനം നടത്തിയ മുൻ ഡിജിപിമാരായ ബിജെപി നേതാക്കൾ ആർ ശ്രീലേഖയെയും ടി പി സെൻകുമാറിനെയും വിമർശിച്ച്‌ കേരള പൊലീസ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷൻ. മനുഷ്യരിൽ പലതരം പരിണാമങ്ങൾ സ്വാഭാവികമാണ്. ഇത്തരത്തിൽ പരിണമിച്ചവർക്ക്‌ മുൻ പൊലീസ് ഉദ്യോഗസ്ഥർ എന്ന പരിഗണന അർഹിക്കുന്നില്ലെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി സി ആർ ബിജു പറഞ്ഞു.


‘പോടാ പുല്ലേ പൊലീസേ’ എന്നാണ് ഒരാളുടെ വിളിയെങ്കിൽ ‘പൊലീസ് സ്റ്റേഷൻ അടിച്ചുതകർക്കും’ എന്നാണ് അടുത്തയാൾ പറഞ്ഞത്. നാടിന്റെ സമാധാനാന്തരീക്ഷം നിലനിർത്തുന്നതിൽ അക്ഷീണം പ്രവർത്തിക്കുന്ന വിഭാഗമാണ് പൊലീസ്. വട്ടിയൂർക്കാവിൽ മാരകമായി പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ ഐസിയുവിലാണ്‌. ഒന്നിലേറെ കേസുകൾ ഉണ്ടായിട്ടുണ്ട്. അതിൽ വ്യത്യസ്‌ത രാഷ്‌ട്രീയ പാർടികളിലെ വ്യക്തികൾ പ്രതികളും ആയിട്ടുണ്ട്. ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ നിയമപരമായി എന്ത് നടപടിയും സ്വീകരിക്കാം.


സാമൂഹ്യ -സാംസ്കാരിക- രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന മുൻ പൊലീസ് ഉദ്യോഗസ്ഥരെ ഏറെ അഭിമാനത്തോടെയാണ് കാണുന്നത്. ആക്രമണങ്ങൾ നടത്തിയും അധിക്ഷേപിച്ചും ഭീഷണിയായും ചിലർ പൊലീസിനുനേരേ ഇനിയും വന്നേക്കാം. ഇതിനെ വൈകാരികമായി കാണാതെ വിവേകത്തോടെ മുന്നോട്ടുപോകാൻ പൊലീസ് ഉദ്യോഗസ്ഥർക്കു കഴിയണമെന്ന്‌ സി ആർ ബിജു പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home