'ഗോളില്ലാത്ത ഗോളി'; പി വി ഷാജികുമാറിന്റെ അനുഭവകുറിപ്പുമായി കളിക്കളം

'കുട്ടിക്കാലത്ത് ഫുട്ബോൾ ഭ്രാന്ത് നല്ലോണമുണ്ടായിരുന്നു. പ്രാന്ത് എന്ന് വെച്ചാൽ നട്ടപ്രാന്ത്. കളി കാണൽ മാത്രമല്ല, പ്രാന്ത് മൂത്ത് കളിക്കുകയും ചെയ്തിരുന്നു. ഞങ്ങളുടെ ചെറിയ ടീമിന്റെ ഒരേയൊരു ഗോളി ആയിരുന്നു ഞാൻ'- ലോകകപ്പ് ഫുട്ബോളിന്റെ വേളയിൽ കുട്ടിക്കാലത്തെ ഫുട്ബോൾ കാലത്തേക്കാണ് എഴുത്തുകാരൻ പി വി ഷാജികുമാർ അനുഭവക്കുറിപ്പിലൂടെ നമ്മളെ കൊടുപോകുന്നത്.
ഷാജി കുമാറിന് പുറമെ എ എൻ രവീന്ദ്രദാസ്, രവി മേനോൻ, ഡോ. സോണി ജോൺ അടക്കമുള്ള വരുടെ ലേഖനങ്ങളടക്കം ഉൾപ്പെടുത്തിയാണ് ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ് പുറത്തിറക്കിയത്. ലോകകപ്പിനെക്കുറിച്ചുള്ള സമ്പൂർണ വിവരങ്ങൾ അടങ്ങിയ ഒരു എൻസൈക്ലോപീഡിയയാണ് 120 പേജ് കളർ പതിപ്പ്.
ലോകകപ്പിന്റെ രാഷ്ട്രീയം, ചരിത്രം, ഒരുക്കം, കളിയെയും കളിക്കാരെയും വിലയിരുത്തുന്ന വിശകലനങ്ങൾ, അഭിമുഖങ്ങൾ, അപൂർവ ചിത്രങ്ങൾ, 48 ടീമുകളെക്കുറിച്ചുള്ള സമഗ്ര പരിചയം, മത്സരക്രമം, ലോകകപ്പ് കാലത്തെ കേരളം തുടങ്ങിയവ പതിപ്പിലുണ്ട്. വില 100 രൂപ.











0 comments