ad
Deshabhimani

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണു; രണ്ടുപേര്‍ക്ക് പരിക്ക്

KSD MATHIL

മാവുങ്കാൽ കല്യാൺ റോഡിൽ സ്വകാര്യവ്യക്തിയുടെ മതിൽ ഇടിഞ്ഞുവീണ നിലയിൽ.

വെബ് ഡെസ്ക്

Published on Jun 06, 2026, 06:09 PM | 1 min read

കാഞ്ഞങ്ങാട്: ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് റോഡരികിലെ മതിൽ ഇടിഞ്ഞുവീണ് യാത്രക്കാരായ രണ്ടുപേർക്ക് പരിക്ക്. ബളാൽ കല്ലഞ്ചിറ സ്വദേശികളായ പ്രിയേഷ് ജോർജ് (33), വിഷ്ണു (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ശനിയാഴ്ച ഉച്ചയോടെ മാവുങ്കാൽ കല്യാൺ റോഡിന് സമീപം ഇൻഡസ് മോട്ടോഴ്സിന് തൊട്ടടുത്താണ് അപകടമുണ്ടായത്. സ്വകാര്യ വ്യക്തിയുടെ ചുറ്റുമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. ഈ സമയം പ്രിയേഷും വിഷ്ണുവും സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിന് മുകളിലേക്ക് മണ്ണും കല്ലും പതിച്ചു.


കിഴക്ക് ഭാഗത്തേക്ക് പോകുന്ന പോക്കറ്റ് റോഡരികിലെ മതിലാണ് തകർന്നത്. മതിൽ തകർന്നതിനെത്തുടർന്ന് ദേശീയപാതയിലേക്കും കല്ലുകൾ വീണു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home