കാസർകോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

കാസർകോട്: കാസർകോട് അഡൂരിൽ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. അഡൂർ പിഎച്ച്സിക്ക് സമീപത്തുള്ള അബൂബക്കിൻ്റെ മക്കളായ മുസമ്മിൽ (8), മുൻസിർ (5) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഒമ്പത് വയസുകാരനെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കളിക്കുന്നതിനിടെ ചെങ്കൽ മതിൽ ഇടിഞ്ഞ് കുട്ടികളുടെ ദേഹത്തേക്ക് വീണത്. മതിലിന് അടിയിൽ കുടുങ്ങി ഒരു കുട്ടി തൽക്ഷണം മരിച്ചു. ആശുപത്രിയിൽ എത്തിയ ശേഷമാണ് രണ്ടാമത്തെയാൾ മരിച്ചത്. കനത്തെ മഴയെ തുടർന്ന് കാസർകോട് ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.










0 comments