മുഖ്യമന്ത്രിക്ക് ആദ്യ കോൾ ടൊവിനോയുടേത്; മികച്ച സംവിധാനമെന്ന് താരം

cm tovino

മുഖ്യമന്ത്രി പിണറായി വിജയൻ 'മുഖ്യമന്ത്രി എന്നോടൊപ്പം' (സിഎം വിത്ത് മി) പരിപാടിയിൽ നടൻ ടൊവിനോ തോമസിനോട്- ഫോട്ടോ: എ ആർ അരുൺ രാജ്

വെബ് ഡെസ്ക്

Published on Sep 29, 2025, 07:41 PM | 1 min read

തിരുവനന്തപുരം: 'മുഖ്യമന്ത്രി എന്നോടൊപ്പം' (സിഎം വിത്ത് മി) സിറ്റിസൺ കണക്ട് സെന്ററിലേക്ക് ആദ്യ കോൾ നടൻ ടൊവിനോയുടേത്. പരിപാടിയുടെ ഉദ്ഘാടനത്തിന്റെ ഭാ​ഗമായാണ് നടൻ മുഖ്യമന്ത്രിയുമായി സംസാരിച്ചത്. പദ്ധതി സ്വാഗതാർഹമാണെന്നും ജനങ്ങൾക്ക് നേരിട്ട് അഭിപ്രായങ്ങളും നിർദേശങ്ങളും പരാതികളും പറയാനുള്ള സംവിധാനം മികച്ചതാണെന്നും ടൊവിനോ തോമസ് പറഞ്ഞു. അഭിപ്രായം വിലപ്പെട്ടതാണെന്നും ഇനിയും പിന്തുണ വേണമെന്നും പറഞ്ഞ മുഖ്യമന്ത്രി താരത്തിന്റെ നല്ല വാക്കുകൾക്ക് നന്ദിയും പറഞ്ഞു.



വെള്ളയമ്പലത്ത് പഴയ എയർ ഇന്ത്യ ഓഫീസിലാണ് സിറ്റിസൺ കണക്ട് സെന്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്. 1800-425-6789 എന്ന ടോൾഫ്രീ നമ്പരിലൂടെയാണ് സേവനം ലഭ്യമാക്കുക. പൊതുജനങ്ങളും സർക്കാരും തമ്മിൽ ആശയവിനിമയ രംഗത്തു വിടവെന്തെങ്കിലും ഉണ്ടെങ്കിൽ അതു തീർക്കുന്ന സംവിധാനമാണ് സിഎം വിത്ത് മിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.


നവകേരള നിർമ്മാണത്തിലേക്കു കേരളം നീങ്ങുകയാണ്. അതു കൂടുതൽ സമഗ്രമാവാൻ നിർദ്ദേശങ്ങൾ മുമ്പോട്ടുവെക്കാം. സർക്കാർ പരിഹരിക്കേണ്ട പ്രശ്‌നങ്ങൾ ശ്രദ്ധയിൽ പെടുത്താം. നീതി ലഭിക്കാതെ വന്നതിനെ കുറിച്ചുള്ള പരാതികളടക്കം ശ്രദ്ധയിൽപെടുത്താം. സി എം വിത്ത് മി യിലേക്ക് ഒരു കാര്യം വിളിച്ചു പറഞ്ഞാൽ, പരാതി അറിയിച്ചാൽ അതിന്മേൽ എടുത്ത നടപടി 48 മണിക്കൂറിനകം ഉത്തരവാദിത്വത്തോടെ തിരികെ വിളിച്ച് അറിയിച്ചിരിക്കും എന്നതാണ്. എന്തെങ്കിലും കാരണങ്ങൾ കൊണ്ടു സാധ്യമാവാത്തതാണു കാര്യമെങ്കിൽ ആ കാരണങ്ങൾ വിളിച്ചറിയിക്കും. അത്ര ഉത്തരവാദിത്വപൂർണമായിരിക്കുമിതെന്നും മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home