ശബരിമല സ്വർണക്കേസ്
print edition കട്ടിളപ്പാളികൾ മാറ്റിയില്ല; കൊള്ളയടിച്ചത് പൂശിയ സ്വർണം

തിരുവനന്തപുരം: ശബരിമല സ്വർണക്കേസിൽ അന്തിമ ശാസ്ത്രീയ പരിശോധനാഫലം പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. കട്ടിളപ്പാളികള്‍ മുഴുവൻ മാറ്റിയിട്ടില്ലെന്നും പാളികളിൽ പൊതിഞ്ഞ സ്വർണമാണ് മോഷ്ടിച്ചതെന്നുമാണ് വിവരം.
ജംഷഡ്പുരിലെ നാഷണൽ മെറ്റലർജിക്കൽ ലാബിലാണ് ഹൈക്കോടതിയുടെ നിർദേശ പ്രകാരം പരിശോധന നടത്തിയത്. ദ്വാരപാലക ശില്‍പ്പപാളി, കട്ടിളപ്പാളി എന്നിവയില്‍ നിന്നുള്ള എട്ട് സാമ്പിളുകള്‍ ശേഖരിച്ചായിരുന്നു എസ്‌ഐടി പരിശോധനയ്ക്ക് അയച്ചത്. പരിശോധന ഫലം കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.
തിരുവനന്തപുരത്തെ വിഎസ്എസ്‍സി ലാബിൽ നേരത്തെ നടത്തിയ ശാസ്ത്രീയ പരിശോധനയിലും സമാനമായ റിപ്പോർട്ടാണ് ലഭിച്ചത്. അന്തിമഫലം വന്നതോടെ കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് എസ്‌ഐടിയുടെ തീരുമാനം. ദ്വാരപാലക ശിൽപ്പപാളിയിലെയും വാതിൽപ്പടിയിലെയും സ്വർണം കവർന്ന രണ്ട് കേസുകളിലും ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയാണ്. ബംഗളൂരുവിലെ അയ്യപ്പ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന പോറ്റി 2004ൽ യുഡിഎഫ് കാലത്താണ് തന്ത്രി കണ്ഠര് രാജീവരുടെ സഹായിയായി ശബരിമലയിലെത്തുന്നത്. അന്ന് ദേവസ്വം മന്ത്രി കെ സി വേണുഗോപാലായിരുന്നു. അടൂർ പ്രകാശ് മന്ത്രിയായിരുന്നെന്നതും പോറ്റിക്ക് തുണയായി. 2006-ൽ എൽഡിഎഫ് സർക്കാർ വന്നതോടെ മലയിറങ്ങിയ പോറ്റി പിന്നീട് വരുന്നത് 2012ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ്. പോറ്റിയുടെ കള്ളക്കളികൾ കണ്ടെത്തിയതോടെ ദേവസ്വം വിജിലൻസ് 2013ൽ പുറത്താക്കി.
എന്നാൽ, 2014-ൽ വീണ്ടും മേൽശാന്തിയുടെ സഹായിയായെത്തി. അന്ന് ദേവസ്വം മന്ത്രി വിഎസ് ശിവകുമാറും ദേവസ്വം സെക്രട്ടറി ശിവകുമാറിന്റെ സഹോദരൻ വി എസ് ജയകുമാറുമാണ്. 2015-ൽ മുൻ കോൺഗ്രസ് എംഎൽഎ പ്രയാർ ഗോപാലകൃഷ്ണൻ ദേവസ്വം ബോർഡ് പ്രസിഡന്റും കോൺഗ്രസ് നേതാവ് അജയ് തറയിൽ അംഗമായും പുതിയ ഭരണസമിതി വന്നു. അന്നാണ് പോറ്റി സ്‌പോൺസറായി അവതരിച്ചത്.










0 comments